പാലക്കാട് കൃഷിനശിച്ചവര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക ഒരാഴ്ചക്കകം നല്‍കുമെന്ന് കൃഷിമന്ത്രി
പാലക്കാട് കൃഷിനശിച്ചവര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക ഒരാഴ്ചക്കകം നല്‍കുമെന്ന് കൃഷിമന്ത്രി
പാലക്കാട് ജില്ലയില്‍ വരള്‍ച്ചയും കാലവര്‍ഷക്കെടുതിയും കാരണം കൃഷി നശിച്ചവര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള തുക 20.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം മാത്രം 8.6 കോടി രൂപയാണ് കുടിശ്ശിക.
പാലക്കാട് ജില്ലയില്‍ വരള്‍ച്ചയും കാലവര്‍ഷക്കെടുതിയും കാരണം കൃഷി നശിച്ചവര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള തുക 20.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം മാത്രം 8.6 കോടി രൂപയാണ് കുടിശ്ശിക. നഷ്ടപരിഹാരം ഒരാഴ്ചക്കകം കൊടുത്തു നല്‍കാനുള്ള സംവിധാനം ഒരുക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
ജില്ലയില്‍ 16905 കൃഷിക്കാര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. 2012 മുതല്‍ 2016 വരെയുള്ള കണക്കാണിത്. കുടിശ്ശികയായിരിക്കുന്ന 20.5 കോടി രൂപയില്‍ 11 കോടി രൂപ കേന്ദ്ര വിഹിതമാണ്. 2012 -13 കാലയളവിലെ വരള്‍ച്ച ദുരിതാശ്വാസമായി ഏഴു കോടിയോളം രൂപ കൊടുത്തു തീര്‍ക്കാനുണ്ട്.
2014- 16 കാലയളവില്‍ വരള്‍ച്ചക്കൊപ്പം കാലവര്‍ഷവും കൃഷിക്കാരെ ചതിച്ചു. 9.48 കോടിയാണ് ഇക്കാലയളവില്‍ മാത്രം കൊടുത്തു തീര്‍ക്കാനുള്ള തുക.
അട്ടപ്പാടി മേഖലയിലും ലക്ഷക്കണക്കിന് രൂപ കുടിശ്ശികയുണ്ട്. പ്രകൃതി ക്ഷോഭം കൊണ്ടുണ്ടാകുന്ന കൃഷിനാശങ്ങളുടെ നഷ്ടപരിഹാരം 48 മണിക്കൂറിനാകം കണക്കാക്കുമെന്നും തുക ഒരാഴ്ചക്കകം വിതരണം ചെയ്യാനുള്ള സംവിധാന മൊരുക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു.
ഇത്തവണ വരള്‍ച്ച നെല്‍ക്കൃഷിയോടൊപ്പം വിവിധ നാണ്യവിളകളെയും തളര്‍ത്തിയിട്ടുണ്ട്. 650 ഹെക്ടറില്‍ കൃഷിനാശം ഉണ്ടായതായാണ് ജില്ല കൃഷി വകുപ്പിന്‍റെ കണക്ക്. എന്നാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ ഇത്തവണ കുറവാണെന്നും അധികൃതര്‍ പറയുന്നു.
Adjust Story Font
16