കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കുന്നു
കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കുന്നു
കഴിഞ്ഞ മെയ് 15ന് കേന്ദ്രസര്‍വ്വകലാശാലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറിലൂടെയാണ് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ വിവരം അധികൃതര്‍ പരസ്യപ്പെടുത്തിയത്.
കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കുന്നു. ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പാണ് ഒരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കുന്നത്.
കഴിഞ്ഞ മെയ് 15ന് കേന്ദ്രസര്‍വ്വകലാശാലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറിലൂടെയാണ് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ വിവരം അധികൃതര്‍ പരസ്യപ്പെടുത്തിയത്. 2015 നവംബര്‍ 9ന് ചേര്‍ന്ന എക്സിക്യൂട്ടീവ് കൌണ്‍സിലിന്റെ തീരുമാനപ്രകാരം 2016-17 അധ്യായന വര്‍ഷം മുതല്‍ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കുന്നുവെന്നാണ് സര്‍ക്കുലര്‍. ഓരോ ബ്രാഞ്ചിലും അതാത് സെമസ്റ്ററുകളില്‍ മികച്ച വിജയം നേടിയ പത്ത് വിദ്യാര്‍ഥികള്‍ക്കാണ് സര്‍വ്വകലാശാല സ്കോളര്‍ഷിപ്പ് നല്‍കിയിരുന്നത്. ആദ്യ അഞ്ച് പേര്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പും പിന്നീടുള്ള അഞ്ച് പേര്‍ക്ക് മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പുമാണ് ലഭിക്കുക. ഓരോ ബ്രാഞ്ചിലെയും പകുതിയോളം വിദ്യാര്‍ഥികള്‍ക്ക് ഇങ്ങനെ സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു.
വിദ്യാര്‍ഥികളില്‍ അധികവും ഈ സ്കോളര്‍ഷിപ്പ് ആശ്രയിച്ചാണ് ഹോസ്റ്റല്‍ ഫീസും മെസ് ഫീസും അടക്കുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കുന്നത് നിര്‍ധന വിദ്യാര്‍ഥികളെ സാരമായി ബാധിക്കും.
Adjust Story Font
16