മന്ത്രിസഭയുടെ ഐക്യത്തിനായി അത്താഴവിരുന്നുമായി പിണറായി
മന്ത്രിസഭയുടെ ഐക്യത്തിനായി അത്താഴവിരുന്നുമായി പിണറായി
കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് സഹപ്രവർത്തകർക്ക് മുന്നിൽ അത്താഴവിരുന്നെന്ന ആശയം മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വെച്ചത്.ഐക്യം ഊട്ടിയുറപ്പിക്കാനുളള മുഖ്യമന്ത്രിയുടെ ഈ നിർദേശത്തെ മന്ത്രിമാർ ഏകമനസോടെ സ്വീകരിക്കുകയും ചെയ്തു.
മന്ത്രിസഭയിലെ ആശയവിനിമയം ശക്തിപ്പെടുത്താന്‍ പുതിയ ആശയവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്താഴ വിരുന്നൊരുക്കി മന്ത്രിമാർക്കിടയിലെ ഐക്യം നിലനിർത്താനൊരുങ്ങുകയാണ് പിണറായി വിജയൻ.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് സഹപ്രവർത്തകർക്ക് മുന്നിൽ അത്താഴവിരുന്നെന്ന ആശയം മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വെച്ചത്.ഐക്യം ഊട്ടിയുറപ്പിക്കാനുളള മുഖ്യമന്ത്രിയുടെ ഈ നിർദേശത്തെ മന്ത്രിമാർ ഏകമനസോടെ സ്വീകരിക്കുകയും ചെയ്തു. എല്ലാ മാസവും ആദ്യ ബുധനാഴ്ച മന്ത്രിമാരും കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ഒന്നിച്ചിരിക്കും.
അത്താഴവിരുന്നിനൊപ്പം ചർച്ചകളും നടക്കും. ആദ്യ അത്താഴ വിരുന്ന് മുഖ്യമന്ത്രിയുടെ വക. അടുത്തമാസം ആദ്യ ബുധനാഴ്ച ക്ലിഫ് ഹൌസിലാണ് മുഖ്യമന്ത്രി അത്താഴ വിരുന്നൊരുക്കുക. തുടർന്ന് ഊഴമിട്ട് ഓരോ മന്ത്രി മന്ദിരത്തിലും കുടുംബ സംഗമം ഒരുക്കും.വകുപ്പുകളുടെ ഏകോപനമില്ലായ്മയെന്ന പതിവ് പ്രശ്നം ഇതിലൂടെ പരിഹരിക്കാനാവുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ.
Adjust Story Font
16