കരുണ്‍ നായര്‍ കയറിയ പള്ളിയോടം മറിഞ്ഞ് രണ്ടു യുവാക്കളെ കാണാതായി
കരുണ്‍ നായര്‍ കയറിയ പള്ളിയോടം മറിഞ്ഞ് രണ്ടു യുവാക്കളെ കാണാതായി
കരുണ്‍ നായര്‍ക്കുവേണ്ടി വള്ളസദ്യ നടത്താനെത്തിയ കീഴ്‌ച്ചേരിമേല്‍ പള്ളിയോടമാണ് മറിഞ്ഞത്.
ആറന്മുളയില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കെത്തിയ കീഴ്‌ച്ചേരിമേല്‍ പള്ളിയോടം മറിഞ്ഞാണ് അപകടം ഉണ്ടായത്. ചെങ്ങന്നൂര്‍ സ്വദേശികളായ രാജീവ്, വൈശാഖ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
രാവിലെ പതിനൊന്നരയോടെ അറന്മുളയിലെ സത്ര കടവിനടുത്താണ് അപകടം ഉണ്ടായത്. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കരുണ്‍ നായര്‍ നേര്‍ച്ച വള്ളസദ്യ നടത്തുന്ന കീഴ്ചേരിമേല്‍ പള്ളിയോടം അമ്പലക്കടവിലേക്കടുക്കുന്ന സമയത്ത് മണല്‍പ്പുറ്റിലിടിച്ച് മറിയുകയായിരുന്നു. കരുണ്‍ നായരും അപകടത്തില്‍ പെട്ട വള്ളത്തിലുണ്ടായിരുന്നു. അപകടം നടന്നയുടെനെ നാട്ടുകാരും മറ്റ് പള്ളിയോടങ്ങളിലെത്തിവരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ മറ്റുള്ളവരെയെല്ലാം കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞു. പള്ളിയോടത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്നതില്‍ വ്യക്തതയില്ലാതിരുന്നതിനാല്‍ എല്ലാവരും രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ കാണാതായതായി സ്ഥിരീകരിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനായെത്തിയ ഫയര്‍ഫോഴ്സിന് മതിയായ സംവിധാനങ്ങളില്ലാതിരുന്നത് തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ജലനിരപ്പ് അടിയ്ക്കടി ഉയരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധര്‍ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.
Adjust Story Font
16