മലയാളികളുടെ തിരോധാനം: മുംബൈ സ്വദേശികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
മലയാളികളുടെ തിരോധാനം: മുംബൈ സ്വദേശികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പ്രതികളെ വിദേശത്തേക്ക് കടത്തി എന്ന് പോലീസ് പറയുന്ന ആര്‍ഷി ഖുറേഷി, സഹായി റിസ്വാന് ഖാന് എന്നിവരെ എറണാകുളം ജില്ലാ കോടതിയിലാണ് ഹാജരാക്കുക.
മലയാളികളെ കാണാതായ സംഭത്തില്‍ അറസ്റ്റിലായ മുംബൈ സ്വദേശികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ വിദേശത്തേക്ക് കടത്തി എന്ന് പോലീസ് പറയുന്ന ആര്‍ഷി ഖുറേഷി, സഹായി റിസ്വാന് ഖാന് എന്നിവരെ എറണാകുളം ജില്ലാ കോടതിയിലാണ് ഹാജരാക്കുക.
ഇരുവരേയും ഇന്നലെയാണ് മുംബൈയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചത്. നോര്‍ത്ത് മുബൈ കോടതി നല്കിയ ട്രാന്‍സിറ്റ് കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇവരെ കോടതിയില്‍ ഹാജരാക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയേക്കും.
ഐഎസ് ബന്ധം ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ എന്‍ഐഎയും ഇവരെ ചോദ്യം ചെയ്തേക്കും.
Adjust Story Font
16