Quantcast

കടലാസിലൊതുങ്ങി മലബാറിന് പ്രഖ്യാപിച്ച ദുരന്തനിവാരണ സേനാ യൂനിറ്റ്

MediaOne Logo
കടലാസിലൊതുങ്ങി മലബാറിന് പ്രഖ്യാപിച്ച ദുരന്തനിവാരണ സേനാ യൂനിറ്റ്
X

കടലാസിലൊതുങ്ങി മലബാറിന് പ്രഖ്യാപിച്ച ദുരന്തനിവാരണ സേനാ യൂനിറ്റ്

ദുരന്ത സാധ്യത പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുമ്പോഴും ദുരന്തനിവാരണസേനയുടെ സ്ഥിരം യൂണിറ്റ് ഉറപ്പു വരുത്താന്‍ സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മലബാറിന് പ്രഖ്യാപിച്ച ദുരന്തനിവാരണ സേനാ യൂനിറ്റ് കടലാസിലൊതുങ്ങുന്നു. പശുക്കടവ് പോലുളള അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ദുരന്തസാധ്യതയുണ്ടെന്നുളള മുന്നറിയിപ്പിനിടയിലും ദുരന്തനിവാരണസേനയുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെട്ടു.

2009ല്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ മലയോരമേഖലകളില്‍ ഏതു സമയത്തും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു ഇതിനെ തുടര്‍ന്ന് മലബാറില്‍ ദേശീയ ദുരന്തനിവാരണസേനയുടെ സ്ഥിരം യൂണിറ്റ് തുടങ്ങുമെന്ന പ്രഖ്യാപനമുണ്ടായി. കോഴിക്കോട് ജില്ലയില്‍ 26 വില്ലേജുകളില്‍ മലവെള്ളപാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നായിരുന്നു പഠന റിപ്പോര്‍ട്ട്. ആറംഗസമിതിയാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. 2010ല്‍ വേങ്ങേരി കാര്‍ഷിക വിപണനകേന്ദ്രത്തില്‍ ദേശീയ ദുരന്തനിവാരണസേനയുടെ ഒരു യൂണിറ്റ് താല്ക്കാലികമായി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഒരു വര്‍ഷം മാത്രമാണ് സേന ഇവിടെ പ്രവര്‍ത്തിച്ചത്.

2011ല്‍ പീരുമേടുണ്ടായ ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നും പോയ സേന പിന്നീട് തിരിച്ചുവന്നില്ല. പുല്ലൂരാംപാറയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോഴും തമിഴ്നാട്ടിലെ ആരക്കോണത്ത് നിന്നുളള സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്തിയത്. ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുമ്പോഴും ദുരന്തനിവാരണസേനയുടെ സ്ഥിരം യൂണിറ്റ് ഉറപ്പു വരുത്താന്‍ സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ ദുരന്തമുഖങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനും കാലതാമസമുണ്ടാകുന്നു. കഴിഞ്ഞ ദിവസം പശുക്കടവില്‍ ആറ് പേര്‍ ഒഴുക്കില്‍പ്പെട്ടപ്പോഴും ദുരന്തനിവാരണസേനയുടെ സേവനം ലഭ്യമായത് 10 മണിക്കൂറിന് ശേഷം മാത്രമാണ്.

TAGS :

Next Story