Quantcast

ബന്ധു നിയമനങ്ങൾ പൂർണ്ണമായി റദ്ദാക്കാൻ സിപിഎമ്മിൽ ആലോചന

MediaOne Logo

Jaisy

  • Published:

    25 May 2018 3:48 PM GMT

ബന്ധു നിയമനങ്ങൾ പൂർണ്ണമായി റദ്ദാക്കാൻ സിപിഎമ്മിൽ ആലോചന
X

ബന്ധു നിയമനങ്ങൾ പൂർണ്ണമായി റദ്ദാക്കാൻ സിപിഎമ്മിൽ ആലോചന

14ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം പരിശോധിക്കും

ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ബന്ധു നിയമനങ്ങൾ പൂർണ്ണമായി റദ്ദാക്കാൻ സിപിഎമ്മിൽ ആലോചന.14ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം പരിശോധിക്കും. വിവാദം സർക്കാരിന്റെ പ്രതിച്ഛായയെ ബധിച്ചെന്ന് വിഎസ് വിമര്‍ശിച്ചു. മന്ത്രിയായിരിക്കെ താൻ നടത്തിയ ബന്ധു നിയമനം പിണറായിയുടെ അറിവോടെയാണെന്ന പികെ ശ്രീമതിയുടെ പരാമർശം പുതിയ വിവാദത്തിനും വഴിതെളിച്ചു.

വ്യവസായ വകുപ്പിൽ നടന്ന ബന്ധു നിയമനങ്ങൾ വൻവിവാദമായ പശ്ചാത്തലത്തിലാണ് നിയമനങ്ങൾ പുന:പരിശോധിക്കാൻ സിപിഎം ഒരുങ്ങുന്നത്.പികെ ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാരുടെ നിയമനം റദ്ദാക്കിയെങ്കിലും ഇപി ജയരാജന്റെ സഹോദര പുത്രൻറ ഭാര്യ ദീപ്തിയുടേതുൾപ്പടെയുളള നിയമനങ്ങൾ പാർട്ടിക്ക് തലവേദനയായി തുടരുകയാണ്.ഈ മാസം 14ന് ചെരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം വിശദമായി പരിശോധിക്കും.നിയമനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ പാർട്ടിക്കും സർക്കാറിനും കനത്ത വിമർശം നേരിടേണ്ടി വരുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.ആവശ്യമെങ്കിൽ ബന്ധു നിയമനങ്ങൾ പൂർണ്ണമായും റദ്ദാക്കും. പാർട്ടിയേയും സർക്കാറിനേയും പ്രതിരോധത്തിലാക്കിയ ജയരാജനെതിരെ സംഘന തലത്തിൽ നടപടി വേണമെന്ന ആവശ്യവും സിപിഎമ്മിനുളളിൽ ശക്തമാണ്. ഭരണ പരിഷ്കരണ ചെയർമാൻ അധ്യക്ഷൻ വിഎസ് അച്യതാനന്ദന്റെ പ്രതികരണം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അതിനിടെ താൻ മന്ത്രിയായിരിക്കെ നടത്തിയ ബന്ധുനിയമനം സംബന്ധിച്ച പികെ ശ്രീമതിയുടെ വിശദീകരണവും വിവാദമാവുകയാണ്.അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ അറിവോടെയാണ് തന്റെ മരുമകളെ ആരോഗ്യവകുപ്പിൽ നിയമിച്ചതെന്നാണ് ഫേസ്ബുക്കിൽ ശ്രീമതി കുറിച്ചത്. മരുമകൾ പെൻഷൻ വാങ്ങുന്നുവെന്ന ആരോപണം നിഷേധിച്ച ശ്രീമതി പെൻഷന് അപേക്ഷിച്ചിട്ടുപോലുമില്ലെന്നും വ്യക്തമാക്കി.

TAGS :

Next Story