കോടതിയില്‍ നിന്നും വീണ്ടും മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടു
കോടതിയില്‍ നിന്നും വീണ്ടും മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടു
ജിഷ കൊലപാതകക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടെയാണ് മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരടക്കം എട്ട് പേരെ ഇറക്കി വിട്ടത്
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കി വിട്ടു. ജിഷ കൊലപാതകക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടെയാണ് മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരടക്കം എട്ട് പേരെ ഇറക്കി വിട്ടത്.കോടതിയില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്ന് അഭിഭാഷകര്‍ അറിയിച്ചു. അഭിഭാഷകര്‍ കടുത്ത നിലപാടെടുത്തതോടെ മാധ്യമ പ്രവര്‍ത്തകരോട് പുറത്ത് പോകാന്‍ ശിസ്തദാര്‍ ആവസ്യപ്പെടുകയായിരുന്നു.
ഹൈക്കോടതി വജ്രജൂബിലി ആഘോഷം വിശദമായി റിപ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ടാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതെന്ന മുതിര്‍ന്ന അഭിഭാഷകരുടെ വാദം പരിഹാസ്യമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍
അപമാനങ്ങള്‍ സഹിച്ചിട്ടും പരിപാടി ബഹിഷ്കരിക്കാതെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെരുവ് പട്ടികളെ ആട്ടിയോടിക്കുന്നത് പോലെയാണ് അഭിഭാഷകര്‍ ഇപ്പോഴും മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുന്നത്. സ്വന്തം മുഖം ചീത്തയായതിന് കണ്ണാടിയെ പഴിക്കാതെ സ്വയം നന്നാവുകയാണ് വേണ്ടതെന്നും KUWJ ജനറല്‍ സെക്രട്ടറി സി നാരായാണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അഭിഭാഷക സമൂഹത്തിലെ ഒരു വിഭാഗം തങ്ങളുടെ പങ്ക് മറന്ന് കൊണ്ടിരിക്കുകയാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
അഭിഭാഷക സമൂഹത്തിലെ ഒരു വിഭാഗം തങ്ങളുടെ പങ്ക് മറന്ന് കൊണ്ടിരിക്കുകയാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. അവിശ്വസനീയമായ രീതിയിലാണ് അിഭാഷകര്‍ പലപ്പോഴും പെരുമാറുന്നത്. ഒരു വിഭാഗത്തെ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.
കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് തുടരുന്നതിനെതിരെ എ കെ ആന്റണി
കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് തുടരുന്നതിനെതിരെ എ കെ ആന്റണി. ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും അഭിഭാഷകര്‍ പിന്‍മാറണം. മാധ്യമപ്രവര്‍ത്തകരെ അടിച്ചോടിക്കുന്ന നടപടി കാടത്തണമാണെന്നും ആന്റണി ഡല്‍ഹിയില്‍ പറഞ്ഞു.
Adjust Story Font
16