സന്നിധാനത്ത് എഴുന്നള്ളിപ്പ് ഇനി ജീവതയില്‍
സന്നിധാനത്ത് എഴുന്നള്ളിപ്പ് ഇനി ജീവതയില്‍
കഴിഞ്ഞ വര്‍ഷം ആനയെഴുന്നള്ളിപ്പിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളാണ്, ശബരിമലയില്‍ ആനയെ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് നിരോധിയ്ക്കാന്‍ കാരണം
ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്ത് ഇനിമുതല്‍ ജീവതയില്‍. ഹൈക്കോടി വിധി പ്രകാരം ആനയെഴുന്നള്ളത്ത് നിരോധിച്ച സാഹചര്യത്തിലാണിത്. എഴുന്നള്ളിപ്പിനുള്ള ജീവത കഴിഞ്ഞ ദിവസം മാളികപ്പുറത്ത് സമര്‍പ്പിച്ചു.
കഴിഞ്ഞ വര്‍ഷം ആനയെഴുന്നള്ളിപ്പിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളാണ്, ശബരിമലയില്‍ ആനയെ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് നിരോധിയ്ക്കാന്‍ കാരണം. ഇതിനു പകരമായാണ് ജീവത എത്തിച്ചത്. മാളികപ്പുറത്തമ്മയുടെ വിഗ്രഹം ജീവതയില്‍ സ്ഥാപിച്ചാണ് ഇനി എഴുന്നള്ളത്തുണ്ടാവുക.
മകരവിളക്കിനു ശേഷം, മൂന്നു ദിവസം പതിനെട്ടാം പടിയിലേയ്ക്കും പിന്നീട്, അടുത്ത ദിവസം ശരംകുത്തിയിലേയ്ക്കുമാണ് എഴുന്നള്ളത്തുണ്ടാവുക. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍, വഴിപാടായാണ് ജീവത സമര്‍പ്പിച്ചത്. ശബരിമല തന്ത്രി കണ്ഠരര് രാജീവര്, മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമര്‍പ്പണം. കാരക്കാട് ആനാട്ടുതടത്തില്‍ വാസുക്കുട്ടനാണ്, പ്ളാവിന്റെ തടിയില്‍ ജീവത നിര്‍മിച്ചത്.
Adjust Story Font
16