Quantcast

തീവ്രവാദത്തെ ന്യായീകരിക്കാന്‍ സമസ്തയെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍

MediaOne Logo

Damodaran

  • Published:

    25 May 2018 1:25 PM GMT

തീവ്രവാദത്തെ ന്യായീകരിക്കാന്‍ സമസ്തയെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍
X

തീവ്രവാദത്തെ ന്യായീകരിക്കാന്‍ സമസ്തയെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍

തന്റെ അറിവോ സമ്മതമോ ഇല്ലാതെ ലേഖനം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധമറിയിച്ച് ആലിക്കുട്ടി മുസ്ലിയാര്‍ ചന്ദ്രിക പത്രാധിപര്‍ക്ക് കത്ത് നല്‍കി. ഇതിന് പിറകെയാണ് സമസ്തയുടെ പ്രമുഖരായ എട്ട് നേതാക്കള്‍ സമസ്തയെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്ന തലക്കെട്ടില്‍ സംയുക്ത പ്രസ്താവന

സമസ്തയും മുസ്‍ലിം ലീഗും തുറന്ന പോരില്‍. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാരുടെ പേരില്‍ ലീഗ് മുഖപത്രം പ്രസിദ്ധീകരിച്ച ലേഖനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ലേഖനം തന്റേതല്ലെന്ന് ആലിക്കുട്ടി മുസ്ലിയാര്‍ വിശദീകരിച്ചതിനു പിറകെ തീവ്രവാദത്തെ ന്യായീകരിക്കാന്‍ സമസ്തയെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്ന പ്രസ്താവനയുമായി ഒരു കൂട്ടം നേതാക്കളും രംഗത്തെത്തി.

ഭീകരതയുടെ പേരില്‍ സര്‍ക്കാര്‍ മുസ്‍‌‍ലിം വേട്ട നടത്തുന്നു എന്നാരോപിച്ച് ലീഗ് നടത്തുന്ന കാംപയിനെ പിന്തുണച്ചാണ് കെ ആലിക്കുട്ടി മുസ്ലിയാരുടെ പേരില്‍ ചന്ദ്രിക ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖനം സുന്നി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും സലഫി വിശ്വാസമുള്ള ഒരാളെ ന്യായീകരിച്ചത് ശരിയായില്ലെന്നും സമസ്തയില്‍ വിമര്‍ശമുയര്‍ന്നു. ഇതേ തുടര്‍ന്ന് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ലേഖനം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധമറിയിച്ച് ആലിക്കുട്ടി മുസ്ലിയാര്‍ ചന്ദ്രിക പത്രാധിപര്‍ക്ക് കത്ത് നല്‍കി. ഇതിന് പിറകെയാണ് സമസ്തയുടെ പ്രമുഖരായ എട്ട് നേതാക്കള്‍ സമസ്തയെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്ന തലക്കെട്ടില്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

തീവ്രവാദ ബന്ധമുള്ളവരെ വെള്ളപൂശാനാണ് സമസ്ത ജനറല്‍ സെക്രട്ടറിയുടെ പേരില്‍ ചന്ദ്രിക ലേഖനം പ്രസിദ്ധീകരിച്ചതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് പോന്ന സമസ്തയെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ഗൂഢനീക്കം നടത്തുന്നുവെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു. സമസ്ത നേതാക്കളായ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഉമര്‍ ഫൈസി മുക്കം തുടങ്ങിയവരാണ് സംയുക്ത പ്രസ്താവന

TAGS :

Next Story