''അക്രമി വീട്ടിലെത്തുകയും അമ്മയുടെ സഹായത്തോടെ ലൈംഗിക അതിക്രമത്തിന് ധൈര്യപ്പെടുകയും ചെയ്യുന്ന പുരുഷന്റെ ആത്മവിശ്വാസം കേരളത്തില്‍ നിലനില്‍ക്കുന്നു''
''അക്രമി വീട്ടിലെത്തുകയും അമ്മയുടെ സഹായത്തോടെ ലൈംഗിക അതിക്രമത്തിന് ധൈര്യപ്പെടുകയും ചെയ്യുന്ന പുരുഷന്റെ ആത്മവിശ്വാസം കേരളത്തില്‍ നിലനില്‍ക്കുന്നു''
ഇത്തരമൊരു പ്രതിരോധത്തിലേക്ക് ഈ കാലഘട്ടത്തിലെ സ്ത്രീകള്‍ക്ക് പോകേണ്ടിവന്നതിന്റെ സാഹചര്യം പഠിക്കാന്‍ അത് സഹായകമാകുമെന്ന് പി ഗീത
ആശ്രമങ്ങളുടെ മറവില്‍, സന്യാസത്തിന്റെ മറവില്‍, ദൈവത്തിന്റെ മറവില്‍, ആത്മീയതയുടെ മറവില്‍ സ്ത്രീകളെങ്ങനെ ഇരയാക്കപ്പെടുന്നുവെന്നതിന്റെ ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ് ഇതെന്ന് സാമൂഹ്യപ്രവര്‍ത്തക പി ഗീത പ്രതികരിച്ചു. തിരുവനന്തപുരത്ത് ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ മീഡിയ വണ്‍ സീറോ അവറില്‍ പ്രതികരിക്കുകയായിരുന്നു ഗീത. കൊല്ലം പന്മന ആശ്രമത്തിലാണ് സംഭവം. അത് ഒരുപടി കൂടി കടന്ന് അക്രമി വീട്ടിലെത്തുകയും അമ്മയുടെ സഹായത്തോടെ ലൈംഗിക അതിക്രമത്തിന് ധൈര്യപ്പെടുകയും ചെയ്യുന്ന പുരുഷന്റെ ആത്മവിശ്വാസം കേരളത്തില്‍ നിലനില്‍ക്കുന്നു.
മുറിക്കപ്പെട്ട ജനനേന്ദ്രിയങ്ങളുടെ ഒരു പ്രദര്‍ശനശാല പേരുംവിലാസവും സഹിതം കേരളത്തില്‍ ഒരുക്കുകയാണെങ്കില്‍ അടുത്ത ഒന്നുരണ്ട് തലമുറയ്ക്ക് ശേഷമെങ്കിലും ഇത്തരമൊരു പ്രതിരോധത്തിലേക്ക് ഈ കാലഘട്ടത്തിലെ സ്ത്രീകള്‍ക്ക് പോകേണ്ടിവന്നതിന്റെ സാഹചര്യം പഠിക്കാന്‍ സഹായകമാകും. കാരണം നിയമവ്യവസ്ഥകള്‍ പരാജയപ്പെടുന്നിടത്താണ്, നിയമം യാതൊരു സുരക്ഷയും ഉറപ്പാക്കാത്തിടത്താണ്, സമൂഹം, കുടുംബം നമുക്ക് എതിരാകുന്നിടത്താണ് ഒരു പെണ്‍കുട്ടിക്ക് ഒരു ഹിംസാത്മകമായ ഒരു മാര്‍ഗം അവലംബിക്കേണ്ടി വരുന്നത്.
ഇനി നടക്കാന്‍ പോകുന്ന ചര്‍ച്ചകള്‍ ഇങ്ങനെയാണോ ചെയ്യേണ്ടത്, ഇങ്ങനെ ചെയ്തത് ശരിയായോ, അപ്പോള്‍തന്നെ പൊലീസിനോട് പോയി പറയുകയല്ലേ വേണ്ടത്, അപ്പോള്‍തന്നെ അറസ്റ്റ് നടത്തുകയല്ലേ വേണ്ടത്, പരാതി എഴുതിക്കൊടുക്കുകയല്ലേ വേണ്ടത്, വനിതാകമ്മീഷനെ സമീപിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് തുടങ്ങിയ വിഡ്ഢിത്തം നിറഞ്ഞ ചോദ്യങ്ങളായിരിക്കും ഈ കുട്ടിക്ക് നേരിടേണ്ടി വരികയെന്നും പി ഗീത പ്രതികരിച്ചു.
മത ആചാര്യമാര്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുമ്പോള്‍ മത സംരക്ഷണത്തിന്റെ പേരില്‍ അത് ഒളിച്ചുവെക്കാന്‍ കൂടുതല്‍ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു മനോരോഗ വിദഗ്ധനായ ഡോ സി ജെ ജോണിന്റെ പ്രതികരണം.
Adjust Story Font
16