വിഷു പടിവാതിക്കല്‍; പടക്ക വിപണി സജീവം
വിഷു പടിവാതിക്കല്‍; പടക്ക വിപണി സജീവം
കേരളം വിഷു ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ വിവിധങ്ങളായ ചൈനീസ് വിഭവങ്ങള്‍ക്കൊണ്ട് സമൃദ്ധമാണ് പടക്ക വിപണി.
കേരളം വിഷു ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ വിവിധങ്ങളായ ചൈനീസ് വിഭവങ്ങള്‍ക്കൊണ്ട് സമൃദ്ധമാണ് പടക്ക വിപണി. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും സംസ്ഥാനത്തെ പടക്ക കടകളില്‍ തിരക്കിന് കുറവില്ല.
പരവൂര്‍ ദുരന്തം കച്ചവടം നഷ്ടമാക്കുമോയെന്ന ആശങ്കയിലായിരുന്നു ഇന്നലെ വരെ സംസ്ഥാനത്തെ പടക്ക വ്യാപാരികള്‍. എന്നാല്‍ വിഷുവിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പടക്ക വിപണിയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചൈനീസ് വിഭവങ്ങള്‍ തന്നെയാണ് ഇത്തവണയും വിപണിയിലെ താരങ്ങള്‍. അപകട സാധ്യത ഇല്ലെന്നതും വിലക്കുറവുമാണ് ചൈനീസ് പ്രിയത്തിന് പിന്നില്‍. ബാഹുബലി, ചെണ്ടമേളം വിസിലിംഗ് റോക്കറ്റ്, ഇങ്ങനെ പേരുകള്‍ പലതാണ് പടക്ക വിപണിയിലെ ചെനീസ് താരങ്ങള്‍ക്ക്.
പരവൂര്‍ ദുരന്തം മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ലെങ്കിലും പടക്കമില്ലാതെ എന്താഘോഷമാണെന്നാണ് വിപണിയിലെത്തുന്നവരുടെ ചോദ്യം. ഇത്തവണ പടക്ക കടകളില്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പരിശോധനകള്‍ നടക്കുന്നുണ്ട്. സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കുന്നോണ്ടെയെന്ന് പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തുന്നുമുണ്ട്.
Adjust Story Font
16