Quantcast

ബന്ധു നിയമന വിവാദമുയര്‍ത്തി തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ഇ പി ജയരാജന്‍

MediaOne Logo

admin

  • Published:

    25 May 2018 1:11 PM GMT

.മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ബുദ്ധി കേന്ദ്രമുണ്ട്. അന്വേഷണം പൂര്‍ത്തിയായി വിധി വന്നാല്‍ ഗൂഢാലോചനയുടെ വിവരങ്ങള്‍ വെളുപ്പെടുത്തുമെന്നും ജയരാജന്‍

ബന്ധു നിയമന വിവാദമുയര്‍ത്തി തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ഇ പി ജയരാജന്‍. .മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ബുദ്ധി കേന്ദ്രമുണ്ട്. അന്വേഷണം പൂര്‍ത്തിയായി വിധി വന്നാല്‍ ഗൂഢാലോചനയുടെ വിവരങ്ങള്‍ വെളുപ്പെടുത്തുമെന്നും ജയരാജന്‍ മീഡിയവണ്‍ വ്യൂപോയിന്റില്‍പറഞ്ഞു.

വ്യവസായ വകുപ്പില്‍ താന്‍ നടത്തിയ നിയമനങ്ങളില്‍ തെറ്റില്ലെന്ന് ജയരാജന്‍ പറഞ്ഞു.പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്താന്‍ മന്ത്രിക്ക് അധികാരമുണ്ട്. ഇത്തരം നിയമനങ്ങള്‍ ആരോപണങ്ങള്‍ക്ക് ഇടയാക്കുമെന്ന് മുന്‍കൂട്ടി കാണുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും ജയരാജന്‍ മീഡിയവണിനോട് പറഞ്ഞു

TAGS :

Next Story