സഹകരണ മേഖലയിലെ അഴിമതി: കര്‍ശന നടപടിയെടുക്കുമെന്ന് കടകംപള്ളി
സഹകരണ മേഖലയിലെ അഴിമതി: കര്‍ശന നടപടിയെടുക്കുമെന്ന് കടകംപള്ളി
സഹകരണ മേഖലയില്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
സഹകരണ മേഖലയില്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോട്ടയത്ത് നടന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷ പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. യുവാക്കള്‍ അവശ്യപ്പെടുന്ന സേവനങ്ങള്‍ നല്‍കിയില്ലെങ്കില്‍ സഹകരണ സംഘങ്ങള്‍ ഒറ്റപ്പെട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ മേഖലയില്‍ അഴിമതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. അഴിമതി ഈ മേഖലയില്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കര്‍ശന നിലപാട് സ്വീകരിച്ചാലെ സഹകരണ മേഖല സുതാര്യമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അഴിമതി സഹകാരികളെയും ജനങ്ങളെയും നിരാശരാക്കുയാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ സഹകരണ ബാങ്കുകളിലടക്കം സേവനങ്ങള്‍ നല്‍കാന്‍ കഴിയണം. അല്ലാത്ത പക്ഷം സഹകരണ സ്ഥാപനങ്ങള്‍ ഒറ്റപ്പെട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ വാരാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് കൊണ്ട് കോട്ടയത്ത് നടന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വാരാഘോഷത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത റാലിയും നടന്നു.
Adjust Story Font
16