Quantcast

ഹാദിയ കേസില്‍ അശോകന്‍റെ വാദം സുപ്രീംകോടതി തള്ളി

MediaOne Logo

admin

  • Published:

    25 May 2018 4:58 PM GMT

ഹാദിയ കേസില്‍ അശോകന്‍റെ വാദം സുപ്രീംകോടതി തള്ളി
X

ഹാദിയ കേസില്‍ അശോകന്‍റെ വാദം സുപ്രീംകോടതി തള്ളി

എങ്ങനെ വാദം കേൾക്കണമെന്ന്​ കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.ഈ മാസം 27-ന് ഹാദിയയെ ഹാജരാക്കു​ന്നത്​ അടച്ചിട്ട കോടതിയിലാകണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം അശോകൻ

ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന അഛന്‍ അശോകന്റെ ആവശ്യം കോടതി നിരസിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് അശോകന്‍ നല്‍കിയ ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കേണ്ട ആവശ്യമില്ലെന്നും, ഹാദിയയെ തിങ്കളാഴ്ച തുറന്ന കോടതിയില്‍ കേള്‍ക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്നും കോടതി പറഞ്ഞു.

ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കരുത്, സത്യസരണിയിലെ സൈനബയെ ഹാജരാക്കാന്‍ ഉത്തരവിടണം, കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെയാണ് അഛന്‍ അശോകന്‍ സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അശോകന്റെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ സമീപിച്ചു. ഹാദിയയെ ഹാജരാക്കുന്ന കാര്യത്തിലും തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്ന കാര്യത്തിലും മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായി വാദം കേട്ട ശേഷമാണ് തീരുമാനമെടുത്തതെന്നും, തിങ്കളാഴ്ച ഹാദിയയെ ഹാജരാക്കുന്നതിന് മുന്നോടിയായി ഈ വിഷയത്തിലുള്ള ഒരു ഹരജിയും പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു. ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന മറ്റ് കാര്യങ്ങളിലും അടിയന്തരമായി വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

TAGS :

Next Story