എം എം മണിയെ വാനോളം പുകഴ്ത്തി വിഎസ്
എം എം മണിയെ വാനോളം പുകഴ്ത്തി വിഎസ്
ഒരിക്കല്‍ ഉറച്ച അനുയായിയും പിന്നീട് വിമര്‍ശകനുമായി മാറിയ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് വി എസ് അച്യുതാനന്ദന്‍ ഉടുമ്പഞ്ചോലയിലെത്തി.
ഒരിക്കല്‍ ഉറച്ച അനുയായിയും പിന്നീട് വിമര്‍ശകനുമായി മാറിയ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് വി എസ് അച്യുതാനന്ദന്‍ ഉടുമ്പഞ്ചോലയിലെത്തി. വിഎസും എം എം മണിയും ഒന്നിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകരില്‍ ആവേശം അലയടിച്ചു. വേദിയില്‍ വെച്ച് പഴയ സ്നേഹിതനെ പ്രശംസിച്ചുകൊണ്ടാണ് വിഎസ് വോട്ട് അഭ്യര്‍ത്ഥന നടത്തിയത്.
ഏറെക്കാലമായി നിലനിന്ന പിണക്കം അവസാനിപ്പിച്ചുകൊണ്ടാണ് വിഎസ് എം എം മണിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് മണ്ഡലത്തിലെത്തിയത്. വിഎസിന്റെ പ്രസംഗം പ്രവര്‍ത്തകരെ ആവേശഭരിതരാക്കി. വേദിയില്‍ എത്തിയ വിഎസ് പഴയ സ്നേഹിതനെ ആവോളം പുകഴ്ത്തുകയും ചെയ്തു.
2007വരെ വിഎസിന്റെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനുമായാണ് മണി അറിയപ്പെട്ടിരുന്നത്. എന്നാല്‍ മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി മൂന്നാറിലെ പാര്‍ട്ടി ഓഫീസും ഒഴിപ്പിക്കണ്ടി വരുമെന്ന് വിഎസ് പറഞ്ഞതോടെയാണ് ഇരുവരും ശത്രുതയിലായത്. ഒഴിപ്പിക്കാനായി മൂന്നാറില്‍ എത്തിയാല്‍ കാലും കൈയ്യും വെട്ടുമെന്ന് പാര്‍ട്ടിയുടെ ഇടുക്കി ജില്ല സെക്രട്ടറിയായിരുന്ന എം എം മണി താക്കീത് നല്‍കി. മൂന്നാറിലെത്തിയ വിഎസ് തന്റെ കാലും കൈയും അവിടെതന്നെയുണ്ടെന്ന് തിരിച്ചടിച്ചു. പിന്നീട് മുല്ലപ്പെരിയാര്‍ സമരവേദിയില്‍ വിഎസ് എത്തിയപ്പോള്‍ ജില്ലാസെക്രട്ടറിയായ എം എം മണി വിട്ടുനിന്നു. അങ്ങനെ നീണ്ടുനിന്ന പിണക്കത്തിനാണ് ഈ യോഗത്തോടെ അവസാനമായത്.
Adjust Story Font
16