Quantcast

അസഹിഷ്ണുത ഭരണഭാഷയായ കാലത്ത് പ്രവാചക സന്ദേശങ്ങള്‍ കൂടുതല്‍ പ്രസക്തമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍

MediaOne Logo

Jaisy

  • Published:

    25 May 2018 10:32 PM GMT

അസഹിഷ്ണുത ഭരണഭാഷയായ കാലത്ത് പ്രവാചക സന്ദേശങ്ങള്‍ കൂടുതല്‍ പ്രസക്തമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍
X

അസഹിഷ്ണുത ഭരണഭാഷയായ കാലത്ത് പ്രവാചക സന്ദേശങ്ങള്‍ കൂടുതല്‍ പ്രസക്തമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍

ജമാഅത്തെ ഇസ്ലാമി പാലക്കാട് സംഘടിപ്പിച്ച പ്രവാചക ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

വിദ്വേഷവും അസഹിഷ്ണുതയും ഭരണഭാഷയായ കാലത്ത് പ്രവാചക സന്ദേശങ്ങള്‍ കൂടുതല്‍ പ്രസക്തമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി പാലക്കാട് സംഘടിപ്പിച്ച പ്രവാചക ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അപരിഷ്കൃത സമൂഹത്തെ ജീവിതത്തിലെ മുഴുവന്‍ മേഖലകളിലും ഒന്നാമതെത്തിച്ച പ്രവാചകന്റെ ജീവിതം വഴിവിളക്കാണെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനാണ് പ്രവാചക ജീവിതം നമ്മോട് ആവശ്യപ്പെടുന്നതെന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് പറഞ്ഞു. സാഹിത്യകാരന്‍, പി.സുരേന്ദ്രന്‍, ടി. മുഹമ്മദ് വേളം എന്നിവര്‍ സംസാരിച്ചു.

TAGS :

Next Story