Quantcast

ഈ മണ്ഡലകാലത്ത് ശബരിമലയില്‍ മരിച്ചത് 12 പേര്‍

MediaOne Logo

Subin

  • Published:

    25 May 2018 4:01 AM

സന്നിധാനത്തും പരിസരത്തും മരിച്ചവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നത് അയ്യപ്പസേവാസംഘമാണ്.

ഈ മണ്ഡലകാലത്ത് ഇതുവരെ ശബരിമലയില്‍ മരിച്ചത് 12 പേര്‍. ഇവരില്‍ മിക്കവരും ഹൃദയാഘാതം മൂലമാണ് മരിച്ചത്. സന്നിധാനത്തും പരിസരത്തും മരിച്ചവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നത് അയ്യപ്പസേവാസംഘമാണ്.

12 പേരാണ് ഈ തീര്‍ത്ഥാടന കാലത്ത് ശബരി മലയില്‍ മരിച്ചത്. ഭൂരിപക്ഷവും മലയാളികള്‍ തന്നെ. ഏഴ് പേര്‍ രണ്ട് തമിഴ് നാട്ടുകാരും, രണ്ട് ആന്ധ്രാ പ്രദേശുകാര്‍ക്കും ഇത്തവണ ശബരിമലയില്‍ വെച്ച് ജീവന്‍ വെടിയേണ്ടിവന്നു. ഒരാളുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്.

അത്യാഹിതമുണ്ടായാല്‍ അവരെ സന്നിധാനത്തെ ആശുപത്രിയിലെത്തിക്കുന്നതും. മരണം സംഭവിച്ചാല്‍ ചുമന്ന് പമ്പയിലെത്തിക്കുന്നതും അയ്യപ്പസേവാസംഘം വളണ്ടിയര്‍മാരാണ്. തീര്‍ത്തും സൗജന്യമായാണ് ഇവരുടെ മൃതദേഹങ്ങള്‍ അയ്യപ്പസേവാസംഘം നാട്ടിലെത്തിക്കുന്നതും.

TAGS :

Next Story