Quantcast

നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാകുന്നു

MediaOne Logo

Jaisy

  • Published:

    25 May 2018 3:05 PM GMT

നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാകുന്നു
X

നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാകുന്നു

ഉടമയുടെ അനുവാദമില്ലാതെ തരിശ് നിലം കൃഷിക്കായി ഏറ്റെടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കും

സംസ്ഥാനത്ത് നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാകുന്നു. ഉടമയുടെ അനുവാദമില്ലാതെ തരിശ് നിലം കൃഷിക്കായി ഏറ്റെടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കും. ഇതിന് വേണ്ടി നെല്‍വയല്‍ നീര്‍ത്തട നിയമം ഭേദഗതി ചെയ്യും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമ വകുപ്പ് സെക്രട്ടറി ഫയല്‍ റവന്യൂമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

നിലവില്‍ നെല്‍വയല്‍ നികത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഒന്നുകില്‍ കൃഷി ഓഫീസറോ വില്ലേജ് ഓഫീസറോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ക്രിമിനല്‍ കുറ്റമാണെങ്കിലും പിഴയടച്ച് രക്ഷപ്പെടാം. പുതിയ ഭേദഗതിയില്‍ ഇതാകെ മാറും. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസിന് നേരിട്ട് കേസെടുക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്ഥലം ഉടമയുടെ അനുവാദമില്ലാതെ തരിശ് ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉണ്ടാവും.സ്ഥലം ഉടമക്ക് നിശ്ചിത തുക പാട്ടമായി നല്‍കിയാല്‍ മതി.

2008-ന് മുന്‍പ് നികത്തിയ നിലങ്ങള്‍ ക്രമപ്പെടുത്താമെന്നുള്ള വ്യവസ്ഥയിലും മാറ്റം വരും. വീടുവയ്‌ക്കാന്‍ 300 ചതുരശ്ര മീറ്റര്‍ വരെ നികത്തിയതിന് പിഴയടയ്‌ക്കേണ്ടതില്ല. വ്യവസായിക ആവശ്യത്തിനാണെങ്കില്‍ പിഴയൊഴിവാക്കല്‍ പരിധി 100 ചതുരശ്ര മീറ്ററാണ്. ഇതിന് മുകളിലാണ് നികത്തിയതെങ്കില്‍ ന്യായവിലയുടെ പകുതി തുക പിഴ ഈടാക്കും.നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇതുമായി ബന്ധപ്പെട്ട ഫയല്‍ റവന്യൂ സെക്രട്ടറി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് കഴിഞ്ഞ ദിവസം കൈമാറി.ഫയല്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കാനാണ് സാധ്യത.

TAGS :

Next Story