ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായുള്ള ഉപകരണ വിതരണ പദ്ധതി അവതാളത്തില്‍
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായുള്ള ഉപകരണ വിതരണ പദ്ധതി അവതാളത്തില്‍
ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാമ്പ് കഴിഞ്ഞ ആറ് മാസം പിന്നിട്ടിട്ടും ഉപകരണങ്ങളുടെ വിതരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല
എസ്എസ്എയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഉപകരണ വിതരണ പദ്ധതി അവതാളത്തില്‍. ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാമ്പ് കഴിഞ്ഞ ആറ് മാസം പിന്നിട്ടിട്ടും ഉപകരണങ്ങളുടെ വിതരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സമയബന്ധിതമായി ഉപകരണങ്ങള്‍ വിതരണം ചെയ്യാത്തത് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കി.
പൊതുമേഖലാ സ്ഥാപനമായ അലിംകോയ്ക്ക് യാതൊരു പഠനവും നടത്താതെ ഉപകരണ വിതരണത്തിന് കരാര്‍ നല്‍കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഭിന്നശേഷിയുള്ള കുട്ടികളുടെ ക്ഷേമത്തിനായി 30 കോടി രൂപയാണ് എസ്എസ്എ വകയിരുത്തിയിരിക്കുന്നത്. ഇതില്‍ ആറ് കോടി അറുപത് ലക്ഷം ഉപകരണ വിതരണത്തിനാണ്. മുന്‍ വര്‍ഷങ്ങളില്‍ എസ്എസ്എ നേരിട്ടാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ കേന്ദ്ര പൊതുമേഖല സ്ഥാപനമായ അലിംകോയ്ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍.
ആവശ്യക്കാരില്‍ പകുതി പേര്‍ക്ക് പോലും ഇതുവരെ ഉപകരണങ്ങള്‍ ലഭ്യമായിട്ടില്ല. ലഭ്യമായവയില്‍ പലതും ഗുണമേന്മ ഇല്ലാത്തതും. വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തി ഗുണന്മേയുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യണമെന്ന ആവശ്യമാണുയരുന്നത്. കരാറിന് പിന്നില്‍ മറ്റ് താല്പര്യങ്ങളുണ്ടോയെന്ന് അന്വേഷിക്കണമെന്നും ആവശ്യമുയരുന്നു.
Adjust Story Font
16