Quantcast

വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ഥി മരിച്ചു

MediaOne Logo

Ubaid

  • Published:

    25 May 2018 12:35 AM GMT

വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ഥി മരിച്ചു
X

വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ഥി മരിച്ചു

കാലിക്കറ്റ് ഇസ്‌ലാമിക റസിഡന്‍റ്സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ഥി ആദിഷ് 11 ആണ് മരിച്ചത്.

കോഴിക്കോട് മാത്തറയിലെ സ്കൂളില്‍ വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ഥി മരിച്ചു. മാത്തറ സി.ഐ.ആര്‍.എച്ച്.എസ്.എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്ഥി ആദിഷ് ആണ് മരിച്ചത്. സ്കൂളിലെ ബസ് പിറകോട്ട് എടുക്കവെയാണ് പോസ്റ്റിലിടിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റാത്തതിന് നാട്ടുകാര് സ്കൂളില് പ്രതിഷേധിച്ചു.

ഇന്ന് രാവിലെ റിപ്പബ്ലിക് ദിനാഘോഷം സ്കൂളില് ആരംഭിക്കുന്നതിനു മുമ്പായിരുന്നു അപകടം. സ്കൂള് ബസ് പിറകോട്ടെടുക്കവെ പോസ്റ്റിലിടിക്കുകയായിരുന്നു. തൊട്ടടുത്ത് കളിക്കുകയായിരുന്ന ആദിഷിന്റെ മുകളിലേക്കാണ് പോസ്റ്റ് മറിഞ്ഞ് വീണത്. തലക്ക് ഗുരുതര പരിക്കേറ്റ ആദിഷിനെ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. മാത്തറ സ്വദേശിയാണ്. വര്ഷങ്ങളായി കിടക്കുന്ന പോസ്റ്റ് മാറ്റാത്ത സ്കൂളിന്റെ അനാസ്ഥക്കെതിരെ നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തി

TAGS :

Next Story