ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് 20 കോടി രൂപ: ബിജെപി അവകാശവാദത്തെ തള്ളി കൊടിക്കുന്നില്‍
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് 20 കോടി രൂപ: ബിജെപി അവകാശവാദത്തെ തള്ളി കൊടിക്കുന്നില്‍
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍പിള്ള പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 20 കോടി അനുവദിച്ചതെന്നാണ് ബി ജെ പി പ്രചാരണം.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സ്ഥലം എംപിയെന്ന നിലയില്‍ തനിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ വ്യക്തമാക്കി. അതേസമയം ശബരിമലയുടെ പ്രവേശന കവാടമെന്ന നിലയില്‍ ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗം ചൂട്പിടിച്ചതോടെ വമ്പന്‍ പദ്ധതി പ്രഖ്യാപനങ്ങളും അവയുടെ പിതൃത്വത്തെയും ചൊല്ലി വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍പിള്ള പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 20 കോടി അനുവദിച്ചതെന്നാണ് ബി ജെ പി പ്രചാരണം. എന്നാല്‍ ഇത് പാടേ തള്ളിക്കളയുകയാണ് മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷ്. നവീകരണം, അടിസ്ഥാന വികസനങ്ങൾ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു വേണ്ടി ചെയ്തു. ഇപ്പോൾ ഫണ്ട് ലഭിച്ചെന്ന ബിജെപിയുടെ അവകാശവാദം രാഷ്ടിയ ലക്ഷ്യംവെച്ചുള്ളതാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളൊന്നും അവകാശപ്പെടാനില്ലാത്തതിനാല്‍ കോണ്‍ഗ്രസും സിപിഎമ്മും ദുഷ്പ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ചെങ്ങന്നൂരില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം ആരംഭിച്ചത് സംബന്ധിച്ചും നേരത്തെ കോണ്‍ഗ്രസ് - ബി ജെ പി അവകാശത്തര്‍ക്കം ഉണ്ടായിരുന്നു
Adjust Story Font
16