Quantcast

ലിഗ കൊലക്കേസ്: കസ്റ്റഡിയിലുള്ള പ്രതികള്‍ കുറ്റം സമ്മതിച്ചു; അറസ്റ്റ് ഉടന്‍

MediaOne Logo

Khasida

  • Published:

    25 May 2018 12:59 AM GMT

ലിഗ കൊലക്കേസ്: കസ്റ്റഡിയിലുള്ള പ്രതികള്‍ കുറ്റം സമ്മതിച്ചു; അറസ്റ്റ് ഉടന്‍
X

ലിഗ കൊലക്കേസ്: കസ്റ്റഡിയിലുള്ള പ്രതികള്‍ കുറ്റം സമ്മതിച്ചു; അറസ്റ്റ് ഉടന്‍

ലിഗ കൊലപാതകക്കേസില്‍ നിര്‍ണായക വഴിത്തിരിവ്

ലിഗയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് സമ്മതിച്ചു. ലഹരി ഉപയോഗിച്ച ശേഷം ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്നും കസ്റ്റഡിയിലുള്ള രണ്ട് പേര്‍ പൊലീസിന് മൊഴി നല്‍കി. അറസ്റ്റ് ഇന്നു തന്നെ ഉണ്ടാകാനാണ് സാധ്യത.

മാര്‍ച്ച് 14 ന് ലിഗയെ പരിചപ്പെട്ടെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി. ലഹരി പദാര്‍ത്ഥം നല്‍കാമെന്ന് പറഞ്ഞാണ് പരിചയം സ്ഥാപിച്ചത്. ലിഗ തങ്ങളില്‍ നിന്നും കഞ്ചാവ് നിറച്ച സിഗരറ്റ് വാങ്ങിയെന്നും രണ്ട് ദിവസം ഒപ്പം ഉണ്ടായിരുന്നെന്നും കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. ലഹരി ഉപയോഗിച്ച ശേഷം മൂവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അനുമാനം.

പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ സാഹചര്യത്തെളിവുകള്‍ പരമാവധി ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മൂവരേയും ഒരുമിച്ച് കണ്ടവരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി വന്ന ശേഷം അറസ്റ്റ് ഉണ്ടാകും. അതേസമയം ലിഗയുടെ മൃതശരീരം നാളെ സംസ്കരിക്കാനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. തൈക്കാട് ശാന്തികവാടത്തിലാകം സംസ്കാര ചടങ്ങുകള്‍ നടക്കുക.

TAGS :

Next Story