എണ്ണക്കാട് തറയില്‍ കൊട്ടാരം: ചെങ്ങന്നൂരിന്റെ രാഷ്ട്രീയചരിത്രം തുടങ്ങുന്നത് ഇവിടെ
എണ്ണക്കാട് തറയില്‍ കൊട്ടാരം: ചെങ്ങന്നൂരിന്റെ രാഷ്ട്രീയചരിത്രം തുടങ്ങുന്നത് ഇവിടെ
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ച ഈ കൊട്ടാരം ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾക്ക് ഒളിത്താവളമായിരുന്നു.
എണ്ണക്കാട് തറയിൽ കൊട്ടാരത്തെക്കുറിച്ച് പറയാതെ ചെങ്ങന്നൂരിന്റെ രാഷ്ടീയ ചിത്രം പൂർത്തിയാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ച ഈ കൊട്ടാരം ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾക്ക് ഒളിത്താവളമായിരുന്നു
കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒളിത്താവളത്തിന്റെ വിളിപ്പേര്, എണ്ണക്കാട്ട് തറയിൽ കൊട്ടാരം... കമ്യൂണിസ്റ്റ് നേതാക്കളുടെ തലക്ക് വിലയിട്ട് പോലീസ് പരക്കം പാഞ്ഞ് നടക്കുമ്പോൾ ഇവിടുത്തെ അകത്തളങ്ങളിലും മച്ചിൻ പുറങ്ങളിലും അവർക്ക് സുരക്ഷയൊരുക്കി എണ്ണക്കാട്ടെ വലിയ കാരണവർ.
തോപ്പിൽ ഭാസിയും പി കെ ചന്ദ്രാനന്ദനും ഒളിവിൽ കഴിഞ്ഞത് ഈ കൊട്ടാരത്തിൽ തന്നെ. പിന്നീട് ചെങ്ങന്നൂരിന്റെ മരുമകനായ തോപ്പിൽ ഭാസി ഒളിവിലെ ഓർമ്മകളിൽ അത് അടയാളപ്പെടുത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാനമായ പല തീരുമാനങ്ങൾക്കും വേദിയായതും തേക്കിൻ പലകയിൽ തീർത്ത ഈ മച്ചിൻപുറമായിരുന്നു. ഐക്യകേരളത്തിന്റെ പ്രഥമ സ്പീക്കർ ശങ്കര നാരായണൻ തമ്പിക്കും രാജശേഖരൻ തമ്പിക്കും സുഭദ്രാമ തങ്കച്ചിക്കും ഇത് ജൻമഗൃഹം. കൊട്ടാരത്തിലെ സ്ത്രീകൾ പോലും ധൈര്യശാലികൾ ആയിരുന്നുവെന്ന് ഇത്തലമുറ ഓർത്തെടുക്കുന്നു. തമ്പുരാനെ കണ്ടാൽ തൊലി കറുത്തവൻ വഴിമാറി പോകേണ്ടിയിരുന്ന കാലത്ത് അവർക്ക് അറിവും ഭക്ഷണവും വിളമ്പിയാണ് എണ്ണക്കാട്ടെ വലിയ കാരണവർ വിപ്ലവം കാട്ടിയത്.
Adjust Story Font
16