Quantcast

ജനാധിപത്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത് ചിലര്‍ക്ക് മാത്രമെന്ന് തുഷാര്‍ ഗാന്ധി

MediaOne Logo

admin

  • Published:

    25 May 2018 5:41 AM GMT

ജനാധിപത്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത് ചിലര്‍ക്ക് മാത്രമെന്ന് തുഷാര്‍ ഗാന്ധി
X

ജനാധിപത്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത് ചിലര്‍ക്ക് മാത്രമെന്ന് തുഷാര്‍ ഗാന്ധി

ഇന്ത്യന്‍ ജനാധിപത്യത്തില്‍ കടുത്ത വിവേചനം നിലനില്‍ക്കുന്നതായി ഗാന്ധിജിയുടെ പ്രപൌത്രനും മഹാത്മ ഗാന്ധി ഫൌണ്ടേഷന്‍ ചെയര്‍മാനുമായ തുഷാര്‍ ഗാന്ധി

ഇന്ത്യന്‍ ജനാധിപത്യത്തില്‍ കടുത്ത വിവേചനം നിലനില്‍ക്കുന്നതായി ഗാന്ധിജിയുടെ പ്രപൌത്രനും മഹാത്മ ഗാന്ധി ഫൌണ്ടേഷന്‍ ചെയര്‍മാനുമായ തുഷാര്‍ ഗാന്ധി. ചിലര്‍‌ക്ക് ജനാധിപത്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ ചിലര്‍ക്ക് അത് സങ്കല്‍പ്പിക്കാന്‍ പോലുമാവുന്നില്ല. സത്യവും ലാളിത്യവും സുതാര്യതയുമെന്ന ഗാന്ധിയന്‍ സങ്കല്‍പം സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും സാക്ഷാത്കരിക്കാന്‍ ആയിട്ടില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

ഝാര്‍ഖണ്ഡിലെ നക്സല്‍ സാന്നിധ്യത്തെ ഉദാഹരിച്ചാണ് തുഷാര്‍ ഗാന്ധി ജനാധിപത്യത്തിന്റെ വൈകല്യങ്ങളിലേക്ക് വിരല്‍ ചൂണ്ടിയത്. നക്സല്‍ സ്വാധീന മേഖലകളിലെ ആദിവാസികളെ വോട്ടിന് വേണ്ടി മാത്രമാണ് രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിക്കുന്നത്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ആദിവാസിയായിരുന്നു എങ്കില്‍ താനും തോക്ക് എടുത്തേനെയെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു

ഫ്രണ്ട്സ് ഓഫ് തിബത്ത് കൊച്ചിയിലെ കേരള ചരിത്ര മ്യൂസിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗാന്ധിയന്‍ ദര്‍ശനം ഇന്നേക്കുള്ള പാഠങ്ങള്‍ എന്നവിഷയത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ ഗാന്ധി. രാജ്യം ജാതിയുടെയും മതത്തിന്റെയും വംശത്തിന്റയും അടിസ്ഥാനത്തില്‍ വിഖടിച്ച് നില്‍ക്കുകയാണ്. പല സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്പോളും നാം ഇന്ത്യക്കാര്‍ എന്ന് അഭിമാനിക്കുന്നു. ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കല്‍ എന്ന നയത്തെ കുറ്റപ്പെടുത്തുന്പോള്‍ അവര്‍ രാജ്യം വിട്ട് പോയിരിക്കുന്നു എന്നും ഓര്‍ക്കണം. ശീലങ്ങളില്‍ മാറ്റമില്ലാത്തതാണ് അഴിമതി തുടരുന്നതിന് കാരണം. അവകാശങ്ങള്‍ക്കായല്ല ചിലരുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടിയാണ് രാജ്യത്ത് സമരങ്ങള്‍ നടക്കുന്നതെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

TAGS :

Next Story