Quantcast

സുധാകരന്റെ ശൈലിയിലുള്ള വിരട്ട് കോഴിക്കോട് വേണ്ട: കലക്ടര്‍ക്ക് പിന്തുണയുമായി സിപിഎം

MediaOne Logo

Sithara

  • Published:

    25 May 2018 8:22 PM GMT

സുധാകരന്റെ ശൈലിയിലുള്ള വിരട്ട് കോഴിക്കോട് വേണ്ട: കലക്ടര്‍ക്ക് പിന്തുണയുമായി സിപിഎം
X

സുധാകരന്റെ ശൈലിയിലുള്ള വിരട്ട് കോഴിക്കോട് വേണ്ട: കലക്ടര്‍ക്ക് പിന്തുണയുമായി സിപിഎം

കോഴിക്കോട് കലക്ടര്‍ - എംപി പോരില്‍ കലക്ടര്‍ക്ക് പിന്തുണയുമായി സിപിഎം കോഴിക്കോട് ജില്ലാകമ്മറ്റി.

കോഴിക്കോട് കലക്ടര്‍ - എംപി പോരില്‍ കലക്ടര്‍ എന്‍ പ്രശാന്തിന് പിന്തുണയുമായി സിപിഎം കോഴിക്കോട് ജില്ലാകമ്മറ്റി. ഫണ്ട് വിനിയോഗത്തിലെ വീഴ്ച മറച്ചുവെയ്ക്കാനുള്ള നാടകമാണ് എം കെ രാഘവന്‍ എംപി നടത്തുന്നതെന്ന് സിപിഎം ജില്ലാ കമ്മറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കെ സുധാകരന്റെ ശൈലിയിലുള്ള വിരട്ട് കോഴിക്കോട് വിലപ്പോവില്ലെന്നും സിപിഎം വ്യക്തമാക്കി.

എംപി ഫണ്ടില്‍ നിന്നുള്ള വികസനപദ്ധതികള്‍ക്ക് ജില്ലാകലക്ടര്‍ തടസ്സം നില്‍ക്കുന്നതായി എം കെ രാഘവന്‍ ആരോപിച്ചതോടെയാണ് നിലവിലെ വിവാദങ്ങളുടെ തുടക്കം. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ പദ്ധതി അവലോകന യോഗത്തിലായിരുന്നു എം കെ രാഘവന്റെ വിമര്‍ശം. എന്നാല്‍ ആരുടെയും സമ്മര്‍ദ്ദത്തിനോ ഭീഷണിക്കോ വഴങ്ങി കാര്യങ്ങള്‍ ചെയ്യുന്ന സാഹചര്യമുണ്ടാവില്ലെന്ന് കലക്ടര്‍ എന്‍ പ്രശാന്ത് പ്രതികരിച്ചു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം ജനങ്ങളുടേതാണ്‌. അത്‌ ചെലവാക്കാന്‍ എല്ലാവര്‍ക്കും ബാധകമായ മാനദണ്ഡങ്ങളുണ്ട്‌. പരിശോധനകള്‍ക്ക്‌ വിധേയമായി മാത്രം കരാറുകാര്‍ക്ക്‌ ഫണ്ട്‌ അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും കലക്ടര്‍ അറിയിച്ചു.

കലക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം കെ രാഘവന്‍ എംപി മുഖ്യമന്ത്രിയെ കാണാനിരിക്കെയാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ മാധ്യമവും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് കലക്ടര്‍ തന്നെ നിരന്തരം അപമാനിക്കുന്നുവെന്നാണ് എം കെ രാഘവന്റെ പ്രധാന പരാതി. കലക്ടര്‍ മാപ്പ് പറയണമെന്ന എം കെ രാഘവന്റെ ആവശ്യത്തോട് ഫേസ് ബുക് പേജില്‍ കുന്ദംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്തായിരുന്നു കലക്ടറുടെ പരോക്ഷ മറുപടി.

TAGS :

Next Story