Quantcast

സ്മിതാമേനോന്‍റെ കവിതകളും എഴുത്തുകളും പുസ്തകമാകുന്നു

MediaOne Logo

Subin

  • Published:

    25 May 2018 7:25 PM GMT

സ്മിതാമേനോന്‍റെ കവിതകളും എഴുത്തുകളും പുസ്തകമാകുന്നു
X

സ്മിതാമേനോന്‍റെ കവിതകളും എഴുത്തുകളും പുസ്തകമാകുന്നു

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച മകളുടെ കവിതകളും എഴുത്തുകളും കണ്ടെത്തി പുസ്തകരൂപത്തിലിറക്കുകയാണ് അമ്മ രുഗ്മിണി.

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച മകളുടെ കവിതകളും എഴുത്തുകളും കണ്ടെത്തി പുസ്തകരൂപത്തിലിറക്കുകയാണ് അമ്മ രുഗ്മിണി. ഇരുപത്തിനാലാം വയസിൽ ഈ ലോകത്തോട് വിടപറഞ്ഞ സ്മിതാമേനോന്‍റെ എഴുത്തുകളാണ് പുസ്തകരൂപത്തിലിറങ്ങുന്നത്. ഒരു കാലത്ത് ആകാശവാണിയുടെ കവിയരങ്ങുകളില്‍ ശ്രദ്ധേയയായിരുന്നു സ്മിതാമേനോന്‍.

.പുസ്തകം വാങ്ങാനുള്ള പണമില്ലെന്നറിഞ്ഞപ്പോള്‍ ആരോടും പരിഭവമില്ലാതെ മകള്‍ പകര്‍ത്തി എഴുത്ത് തുടങ്ങിയത് അമ്മ രുഗ്മിണി ഇപ്പോഴും ഓര്‍ക്കുന്നു.ഒഎന്‍വിയുടെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെയുമൊക്കെ പുസ്തകങ്ങള്‍ അതുപോലെ പകര്‍ത്തിയെഴുതി സൂക്ഷിച്ചുവച്ചു. എഴുതിയും വായിച്ചും പുലരും വരെ ഉണര്‍ന്നിരിക്കുന്ന മകൾ സ്മിതയെ കുറിച്ചുള്ള ഓര്‍മ്മകളിലാണ് ഈ അമ്മ ജീവിക്കുന്നത്.

കവിതയോടായിരുന്നു സ്മിതാമോനോന്‍ പ്രണയമത്രയും, പ്രണയവും വിരഹവും, വേര്‍പാടും വാത്സല്യവുമെല്ലാം കാവ്യവിഷയമായി. എഴുതി തീര്‍ന്ന കവിതകളുടെ ആദ്യ കേള്‍വിക്കാരിയായിരുന്നു താനെന്ന് അനുജത്തി സൌമ്യ ഓര്‍ക്കുന്നു. ഒടുവില്‍ ഇരുപത്തിനാലാം വയസിൽ സ്വയം മരണത്തിലേക്ക് നടക്കുമ്പോള്‍ സ്മിതാമോനോന്‍ കരുതിവെച്ച കവിതകളും എഴുത്തുകളുമാണ് പതിനട്ട് വര്‍ഷങ്ങള്‍ക്കു ശേഷം പുസ്തകമാകുന്നത്.

തൃശ്ശൂരിലെ അങ്കണം സാംസ്കാരിക വേദിയാണ് ഓര്‍മ്മമരം പൂക്കുമ്പോള്‍ എന്ന പേരില്‍ സ്മിതാമേനോന്‍റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

TAGS :

Next Story