കുട്ടനാട്ടില്‍ മുപ്പതിലധികം വീടുകള്‍ വെള്ളത്തിലായിട്ട് രണ്ട് മാസം
കുട്ടനാട്ടില്‍ മുപ്പതിലധികം വീടുകള്‍ വെള്ളത്തിലായിട്ട് രണ്ട് മാസം
വേമ്പനാട്ട് കായലിലെ ചെറിയ തുരുത്തായ കുട്ടനാട്, ആർ ബ്ലോക്കിലെ മുപ്പതിലധികം വീടുകൾ വെള്ളത്തിലായിട്ട് രണ്ട് മാസം പിന്നിടുന്നു
വേമ്പനാട്ട് കായലിലെ ചെറിയ തുരുത്തായ കുട്ടനാട്, ആർ ബ്ലോക്കിലെ മുപ്പതിലധികം വീടുകൾ വെള്ളത്തിലായിട്ട് രണ്ട് മാസം പിന്നിടുന്നു. ജലനിരപ്പിന് താഴെയുള്ള ഈ പ്രദേശത്തെ വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളഞ്ഞാണ് വെള്ളക്കെട്ട് ഒഴിവാക്കിയിരുന്നത്. ഇതിനായി സ്ഥാപിച്ചിരുന്ന 21 പമ്പുകളിൽ 18 എണ്ണവും ഇപ്പോൾ പ്രവർത്തന രഹിതമാണ്. ഇതോടെ ഇവരുടെ ജീവിതം വെള്ളത്തിലായിരിക്കുകയാണ്.
വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിൽ ജീവിക്കുന്ന ഇവരുടെ ഉറക്കം പോലും വെള്ളത്തിലായിരിക്കുകയാണ്. വീടുകളിൽ വെള്ളം കയറിയതോടെ സാഹസികമായാണ് ഓരോ വീട്ടുകാരും കഴിയുന്നത്. പ്രായമായവരും രോഗികളും അടങ്ങുന്ന ഓരോ കുടുംബവും ആശങ്കയോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. വെള്ളം വറ്റിക്കാനായി ഇപ്പോൾ പ്രവർത്തിക്കുന്നത് മൂന്ന് മോട്ടോറുകൾ ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. താൽകാലികമായി എത്തിച്ച ട്രഡ്ജിംഗ് മെഷീനും പര്യാപ്തമല്ലാത്ത അവസ്ഥയാണുള്ളത്. മഴ തുടരുന്നതിനാൽ ആർ ബ്ലോക്ക് വെള്ളത്തിനടിയിലാകാതിരിക്കാൻ അടിയന്തര ഇടപെടലാണ് ഇവർക്കാവശ്യം.
Adjust Story Font
16