വയനാടിന്റെ പരിസ്ഥിതി നാശത്തിന്റെ കാരണങ്ങള്‍ തേടി ജില്ലാഭരണകൂടവും സര്‍ക്കാരും
വയനാടിന്റെ പരിസ്ഥിതി നാശത്തിന്റെ കാരണങ്ങള്‍ തേടി ജില്ലാഭരണകൂടവും സര്‍ക്കാരും
തനത് കാലാവസ്ഥയെ തിരിച്ചുകൊണ്ടുവരാനും വയനാടിനെ തനിമയോടെ നിലനിര്‍ത്താനുമുള്ള പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
വയനാടിന്റെ പരിസ്ഥിതി നാശത്തിന് കാരണങ്ങള്‍ കണ്ടെത്തുകയാണ് ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും ഇപ്പോള്‍. തനത് കാലാവസ്ഥയെ തിരിച്ചുകൊണ്ടുവരാനും വയനാടിനെ തനിമയോടെ നിലനിര്‍ത്താനുമുള്ള പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തുകളും പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
കാര്‍ബണ്‍ രഹിത ജില്ലയാക്കി വയനാട്ടിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജില്ലയിലെ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് മുന്‍പോട്ടു വച്ച ആശയം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുന്നു. മരങ്ങള്‍ വച്ചു പിടിപ്പിച്ച് കാര്‍ബണിന്റെയും ഓക്സിജന്റെയും അളവ് തുല്യതയില്‍ എത്തിയ്ക്കാനാണ് പ്രാഥമിക ശ്രമം. ഇതിനായി കഴിഞ്ഞ പരിസ്ഥിതി ദിനം മുതല്‍ വിവിധ പദ്ധതികളിലായി ജില്ലയിലെ ഓരോ കുടുംബത്തിലും രണ്ട് മരത്തൈകള്‍ വീതം എത്തിച്ചിട്ടുണ്ട്.
കൂടാതെ, വനംവകുപ്പിന്റെ പദ്ധതി പ്രകാരം വനത്തിനുള്ളില്‍ ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിയ്ക്കുന്ന പദ്ധതിയുമുണ്ട്. ഗ്രാമപഞ്ചായത്തുകളും ഈ രീതിയിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നു. നീര്‍ത്തടങ്ങളും വയലുകളും സംരക്ഷിയ്ക്കുന്നതിനും തിരിച്ചു കൊണ്ടുവരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. തരിശിട്ട വയലുകളില്‍ കൃഷിയിറക്കാന്‍ ജില്ലാ ഭരണകൂടം പദ്ധതികള്‍ തയ്യാറാക്കി. മരങ്ങള്‍ വച്ചു പിടിപ്പിച്ചതുകൊണ്ടു മാത്രം കാര്‍ബണ്‍ രഹിത ജില്ലയെന്ന പദ്ധതി നടപ്പാവില്ല. നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം നടത്തേണ്ടതുണ്ട്.
ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണവും അതുവഴി പരിസ്ഥിതിയ്ക്കുണ്ടായ നാശവുമെല്ലാം വയനാടിന്റെ കാലാവസ്ഥയെ സാരമായി ബാധിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടത്. വലിയ ജനകീയ പങ്കാളിത്തവും പദ്ധതികള്‍ക്ക് ലഭിയ്ക്കുന്നുമുണ്ട്.
Adjust Story Font
16