മാധ്യമങ്ങള്‍ ഇസ്ലാമോഫോബിയ പരത്തരുതെന്ന് ജമാഅത്തെ ഇസ്ലാമി
മാധ്യമങ്ങള്‍ ഇസ്ലാമോഫോബിയ പരത്തരുതെന്ന് ജമാഅത്തെ ഇസ്ലാമി
കേരളത്തില്‍ നിന്ന് കാണാതായവരുടെ ഐ എസ് ബന്ധത്തിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എങ്കിലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളെ ഇസ്ലാമോഫോബിയ പരത്താനുള്ള അവസരമാക്കി മാറ്റുകയാണ് മാധ്യമങ്ങളെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ പി മുജീബുറഹ്മാന്‍ പറഞ്ഞു.
ഐഎസുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ മറവില്‍ മാധ്യമങ്ങള്‍ ഇസ്ലാമോഫോബിയ പരത്തരുതെന്ന് ജമാഅത്തെ ഇസ്ലാമി. ആത്മീയ വ്യതിചലനത്തിനും ഇസ്ലാമോഫോബിയക്കുമെതിരെ ജമാഅത്ത് സംസ്ഥാന ഘടകം നടത്തിയ പൊതുസമ്മേളനത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. സമൂഹവുമായി ബന്ധമില്ലാത്ത ആത്മീയത അപകടമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നിന്ന് കാണാതായവരുടെ ഐ എസ് ബന്ധത്തിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എങ്കിലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളെ ഇസ്ലാമോഫോബിയ പരത്താനുള്ള അവസരമാക്കി മാറ്റുകയാണ് മാധ്യമങ്ങളെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ പി മുജീബുറഹ്മാന്‍ പറഞ്ഞു. മതത്തിന്‍റെ വികല വായനയാണ് തീവ്ര ആത്മീയതയിലേക്ക് നയിക്കുന്നത്. സാമൂഹ്യജീവിതവുമായി ബന്ധമില്ലാത്ത ആത്മീയത ഇസ്ലാമിന് വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭിന്നവീക്ഷണങ്ങളോട് അസഹിഷ്ണുത വര്‍ധിച്ചുവരുന്നത് ഇന്ത്യയുടെ നിലനില്‍പിന് ഭീഷണിയാണ്. രാജ്യത്തിന്റെ പൊതുമൂല്യം മുന്‍നിര്‍ത്തി മത-രാഷ്ട്രീയസംഘടനകള്‍ നിലപാട് സ്വീകരിക്കണമെന്നും അഭിപ്രായമുയര്‍ന്നു. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ വി ടി അബ്ദുല്ലക്കോയ തങ്ങള്‍, ടി പി മുഹമ്മദ് ശമീം തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.
Adjust Story Font
16