കഞ്ഞിക്കുഴി മോഡൽ നാടൻ മുട്ട വിപണനത്തിലും വിജയം ആവര്‍ത്തിക്കുന്നു
കഞ്ഞിക്കുഴി മോഡൽ നാടൻ മുട്ട വിപണനത്തിലും വിജയം ആവര്‍ത്തിക്കുന്നു
കുടുംബ ശ്രീ ഗ്രൂപ്പുകൾ വഴി കഞ്ഞിക്കുഴി സഹകരണ ബാങ്കാണ് വായ്പാ പദ്ധതി ഏർപ്പെടുത്തി മുട്ട ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയമായതോടെ മറുനാടൻ മുട്ടയിൽ നിന്ന് നാടൻ മുട്ടക്ക് പ്രിയമേറുകയാണ്.
ജൈവ പച്ചക്കറി വിപണനത്തിൽ ശ്രദ്ധ നേടിയ ആലപ്പുഴ കഞ്ഞിക്കുഴി മോഡൽ നാടൻ മുട്ട വിപണനത്തിലും വിജയം കാണുന്നു. കുടുംബ ശ്രീ ഗ്രൂപ്പുകൾ വഴി കഞ്ഞിക്കുഴി സഹകരണ ബാങ്കാണ് വായ്പാ പദ്ധതി ഏർപ്പെടുത്തി മുട്ട ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയമായതോടെ മറുനാടൻ മുട്ടയിൽ നിന്ന് നാടൻ മുട്ടക്ക് പ്രിയമേറുകയാണ്.
അഞ്ച് സ്ത്രീകളടങ്ങിയ 29 ഗ്രൂപ്പുകളെ തെരഞ്ഞടുത്ത് ബാങ്ക് രജിസ്റ്റർ ചെയ്തു. ഒരു കൺവീനർ ഉൾപെട്ട ഗ്രൂപ്പിലെ ഓരോ ആംഗത്തിനും 29,000 രൂപ വീതം ഒരു ഗ്രൂപ്പിന് 1,45,000 രൂപ വായ്പ നൽകി. ഇങ്ങനെ മുട്ട ഗ്രാമം പദ്ധതിക്കായ് 50ലക്ഷം രൂപയാണ് വായ്പ നൽകിയത്. വളരെ പ്രൊഫഷണലായി ഓരോ ഗ്രൂപ്പും കോഴി വളർത്തൽ ഏറ്റെടുത്തതോടെ ദിവസവും ആയിരക്കണക്കിന് മുട്ടയാണ് ലഭിക്കുന്നത്.
കോഴി വളർത്തലിന് തീറ്റയടക്കമുള്ള സഹായവും ബാങ്ക് നൽകുന്നുണ്ട്. മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തമാകുന്നതിൽ നടത്തുന്ന ശ്രമത്തിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. അൽപം വില കൂടുമെങ്കിലും കൃത്രിമമില്ലാത്ത മുട്ട ലഭിക്കുന്നതാണ് പ്രിയമേറാൻ കാരണം. ബാങ്ക് തന്നെ നേരിട്ട് നടത്തുന്ന വിപണന കേന്ദ്രത്തിൽ നല്ല തിരക്കാണ്. ഉത്പാതകരിൽ നിന്ന് മുട്ടയേറ്റെടുക്കാൻ കൂടുതൽ പേരെത്തിയാൽ ഈ രംഗം കൂടുതൽ സജീവമാകുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.
Adjust Story Font
16