എം കെ മുനീറിനെതിരെ രൂക്ഷവിമര്‍ശവുമായി സമസ്ത
എം കെ മുനീറിനെതിരെ രൂക്ഷവിമര്‍ശവുമായി സമസ്ത
മുനീറിന്റേത് മുസ്‍ലീം സമുദായത്തോടുള്ള വെല്ലുവിളിയെന്നും സമസ്ത കൂട്ടിച്ചേര്‍ത്തു.
ശിവസേനയുടെ ഗണേശോല്‍സവം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെതിരെ രൂക്ഷവിമര്‍ശവുമായി സമസ്ത രംഗത്തെത്തി. മുനീറിന്‍റെ നടപടി ധിക്കാരപരമാണെന്നും വര്‍ഗീയ ശക്തികള്‍ക്ക് മാന്യത നല്‍കുന്ന എം കെ മുനീറിന്റെ ചെയ്തികളെ സമുദായവും മതേതര വിശ്വാസികളും ചെറുത്ത് തോല്‍പ്പിക്കുമെന്നും സമസ്ത പ്രസ്താവനയില്‍ പറഞ്ഞു.
കോഴിക്കോട്ട് ശിവസേന സംഘടിപ്പിച്ച ഗണേശോല്‍സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത എം.കെ മുനീറിന്റെ നടപടിയാണ് സമസ്തയുടെ വിമര്‍ശത്തിന് കാരണം. നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് മത സംഘടനകള്‍ നിലപാടെടുത്ത ശേഷവും മുനീര്‍ അത് തുടരുന്നത് സമുദായത്തോടുള്ള വെല്ലുവിളിയായേ കാണാനാകൂ.
ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്തതിലൂടെ മതത്തെ മാത്രമല്ല മതേതര സങ്കല്‍പ്പത്തേയും മുനീര്‍ ചോദ്യം ചെയ്‍തു. വര്‍ഗീയ ശക്തികള്‍ക്ക് പൊതുസമ്മിതി നല്‍കാനുള്ള ശ്രമമായേ ഇതിനെ കാണാനാകൂ. ഇത്തരം നീക്കങ്ങളെ സമുദായവും മതേതര വിശ്വാസികളും ചെറുത്തു തോല്‍പ്പിക്കുമെന്നും സമസ്ത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പി കെ അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചപ്പോള്‍ താന്‍ നിലവിളക്ക് കൊളുത്തുമെന്ന് പരസ്യമായി പറഞ്ഞയാളാണ് എം കെ മുനീര്‍. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്നത് വെല്ലുവിളിയായി കാണുകയാണെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. ഗണേശോല്‍സവത്തില്‍ പങ്കെടുത്ത മുനീറിന്റ നടപടിക്കെതിരെ മുസ്ലിം ലീഗിനുള്ളില്‍ വിമര്‍ശനം ശക്തമായിരിക്കെയാണ് സമസ്തയും പരസ്യനിലപാടെടുത്തത്.
Adjust Story Font
16