മഹാബലിയെ വരവേറ്റ് തൃക്കാക്കരയില്‍ പകല്‍പൂരം
മഹാബലിയെ വരവേറ്റ് തൃക്കാക്കരയില്‍ പകല്‍പൂരം
പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാനെ വരവേല്‍ക്കുന്നതിനായി തൃക്കാക്കര ക്ഷേത്രത്തില്‍ പകല്‍പൂരം നടന്നു
പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാനെ വരവേല്‍ക്കുന്നതിനായി തൃക്കാക്കര ക്ഷേത്രത്തില്‍ പകല്‍പൂരം നടന്നു. 9 ഗജവീരന്മാര്‍ അണിനിരന്ന പൂരം നാദസ്വരവും പഞ്ചവാദ്യവും കൊണ്ട് സമൃദ്ധമായിരുന്നു.
മഹാബലി തമ്പുരാന്റെ ആസ്ഥാനത്ത് നടന്ന പകല്‍പൂരം കാണാന്‍ നൂറുകണക്കിനു പേരാണ് എത്തിയത്. വിദേശ വിനോദ സഞ്ചാരികളടക്കം പൂരമേളത്തില്‍ അലിഞ്ഞു ചേര്‍ന്നു. പാണ്ടിമേളവും തവിലും പൂരത്തിന് താളക്കൊഴുപ്പേകി.
രാവിലെ എട്ടരക്ക് തിരുമുല്‍കാഴ്ച സമര്‍പ്പണം നടന്നു. ആനയൂട്ടിനും ഉത്രാടസദ്യക്കും നിരവധി പേരാണ് എത്തിയത്. ചടങ്ങുകളുടെ ഭാഗമായി അക്ഷരശ്ളോക സദസും ആറാട്ട് എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. കേരളത്തില്‍ വാമന പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് തൃക്കാക്കരയിലേത്. ഓണത്തിന്റെ മുഖ്യ ചടങ്ങുകളും ഇവിടെയാണ്. നാളെ പുലര്‍ച്ചെ അഞ്ച് മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക.
Adjust Story Font
16