പച്ചപ്പില്‍ നിന്ന് വരള്‍ച്ചയിലേക്ക്; ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു
പച്ചപ്പില്‍ നിന്ന് വരള്‍ച്ചയിലേക്ക്; ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു
വാഴയിലക്കിടയിലെ പെണ്‍കുട്ടിയുടെ ചിത്രം കൊണ്ടാണ് പ്രദര്‍ശനം ആസ്വാദകരെ വരവേല്‍ക്കുന്നത്. പിന്നീട് ചിത്രങ്ങള്‍ക്കും പ്രകൃതിക്കും നിറം മാറി കൊണ്ടിരിക്കും.
പച്ചപ്പില്‍ നിന്ന് വരള്‍ച്ചയിലേക്കുള്ള പ്രകൃതിയുടെ യാത്ര സൂചിപ്പിക്കുന്ന ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ ചിത്രകാരന്‍ ഗീരിശന്‍ ഭട്ടതിരിപ്പാടാണ് പ്രകൃതി ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
വാഴയിലക്കിടയിലെ പെണ്‍കുട്ടിയുടെ ചിത്രം കൊണ്ടാണ് പ്രദര്‍ശനം ആസ്വാദകരെ വരവേല്‍ക്കുന്നത്. പിന്നീട് ചിത്രങ്ങള്‍ക്കും പ്രകൃതിക്കും നിറം മാറി കൊണ്ടിരിക്കും.പച്ചപ്പില്‍ നിന്ന് തുടങ്ങി പല നിറങ്ങളിലൂടെ കറുപ്പിലെത്തുന്ന ചിത്രങ്ങള്‍. ഗിരീശന്‍ ഭട്ടതിരിപ്പാടിന്റെ ചിത്രങ്ങള്‍ പ്രകൃതിയുടെ യാത്രയെയാണ് സൂചിപ്പിക്കുന്നത്. ഏഴ് മാസം കൊണ്ട് തയ്യാറാക്കിയ 119 ചിത്രങ്ങളിലും പ്രകൃതിയാണ് പ്രമേയമായത്. അതിന്റെ വര്‍ണഭേദങ്ങളും.
അക്രലിക് ശൈലിയില്‍ തീര്‍ത്ത ചിത്രങ്ങളാണ് എല്ലാം.തൃശൂര്‍ പുന്നയൂര്‍കുളം സ്വദേശിയായ ഗിരീശന്റെ വരകള്‍ കാണാന്‍ ആസ്വാദകര്‍ ഏറെ എത്തുന്നുണ്ട്. പ്രദര്‍ശനം നാളെ അവസാനിക്കും.
Adjust Story Font
16