Quantcast

ഫേസ്ബുക്ക് പോസ്റ്റ് വിവാദം; ശാഹുല്‍ ഹമീദിനെ പൊലീസ് വിട്ടയച്ചു

MediaOne Logo

Subin

  • Published:

    26 May 2018 10:40 AM GMT

ഫേസ്ബുക്ക് പോസ്റ്റ് വിവാദം; ശാഹുല്‍ ഹമീദിനെ പൊലീസ് വിട്ടയച്ചു
X

ഫേസ്ബുക്ക് പോസ്റ്റ് വിവാദം; ശാഹുല്‍ ഹമീദിനെ പൊലീസ് വിട്ടയച്ചു

പാതിരാത്രി വീട്ടില്‍ നിന്ന് ഇറക്കികൊണ്ടുപോയ തന്നോട് ഒരു വിഭാഗം പൊലീസുകാര്‍ മോശമായി പെരുമാറിയതായും ശാഹുല്‍ പറഞ്ഞു...

പാകിസ്താന്‍ അനുകൂല ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന പേരില്‍ പൊലീസ് പിടികൂടിയ യുവാവിനെ പൊലീസ് വിട്ടയച്ചു. തെളിവുകളെന്നും ലഭിച്ചില്ലെന്നും സൈബര്‍ സെല്‍ അന്വേഷണം തുടരുമെന്നും പൊലീസ്. അതേ സമയം തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നതായ പരാതി നല്‍കിയതിന് ശേഷമായിരുന്നു അറസ്‌റ്റെന്നും തന്നോട് തീവ്രവാദിയോടെന്നപോലെ പൊലീസ് പെരുമാറിയതായും യുവാവ് മീഡിയവണിനോട് പറഞ്ഞു.

നേമം സ്വദേശി ശാഹുല്‍ ഹമീദിനെ വിഴിഞ്ഞം പൊലീസ് പിടികൂടിയത് പാകിസ്താന്‍ പോസ്റ്റിട്ടെന്ന പേരിലാണ്. എന്നാല്‍ തെളിവൊന്നും ലഭിക്കാത്തതിനാല്‍ വിട്ടയക്കുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാത്രിയോടെ പൊലീസ് ഇയാളെ പുറത്തുവിട്ടു. സൈബര്‍ സെല്‍ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നതായി വെള്ളിയാഴ്ച തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി ശാഹുല്‍ ഹമീദ് പറഞ്ഞു.

പാതിരാത്രി വീട്ടില്‍ നിന്ന് ഇറക്കികൊണ്ടുപോയ തന്നോട് ഒരു വിഭാഗം പൊലീസുകാര്‍ മോശമായി പെരുമാറിയതായും ശാഹുല്‍ പറഞ്ഞു. വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചതിനെതിരെ കൂടുതല്‍ നിയമനടപടി സ്വീകരിക്കുമെന്നും ശാഹുല്‍ ഹമീദ് സൂചിപ്പിച്ചു.

TAGS :

Next Story