Quantcast

മുക്കത്ത് റബര്‍ കമ്പനിയിലെ മാലിന്യം ഒഴുക്കുന്നത് തോട്ടിലേക്ക്

MediaOne Logo

Sithara

  • Published:

    26 May 2018 7:36 PM GMT

കാരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്സ് കമ്പനിയിലെ മാലിന്യമാണ് നൂറുകണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന തോട്ടിലേക്ക് ഒഴുക്കുന്നത്

മുക്കം കാരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ കമ്പനിയിലെ മാലിന്യം ഒഴുക്കുന്നത് ജനവാസമേഖലയിലൂടെ ഒഴുകുന്ന തോട്ടിലേക്ക്. പരിസ്ഥിതി - ആരോഗ്യപ്രശ്നങ്ങള്‍ ഇതുണ്ടാക്കുന്നെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.

കാരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്സ് കമ്പനിയിലെ മാലിന്യമാണ് നൂറുകണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന തോട്ടിലേക്ക് ഒഴുക്കുന്നത്. മുന്‍പ് രാത്രികാലങ്ങളിലായിരുന്നു ഇത് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ പകല്‍ സമയത്തും ഇത് തുടരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. തോടിനോട് ചേര്‍ന്ന് ഒരു അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നു. ആരോഗ്യ പ്രശ്ന ഭീഷണിയിലാണ് കുട്ടികള്‍. ജനങ്ങള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന തോട് കൂടിയാണിത്.

വെള്ളത്തിന് ദുര്‍ഗന്ധവും ഉണ്ട്. ചിലപ്പോള്‍ മീനുകള്‍ ചത്തുപൊങ്ങാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പല തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

TAGS :

Next Story