അട്ടപ്പാടിയിലെ ശിശുമരണം ഗർഭം അലസിയായിരുന്നുവെന്ന് മന്ത്രി എകെ ബാലന്‍
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഗർഭം ധരിച്ചതിന് താനുത്തരവാദിയല്ലെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ആദിവാസി ശിശു മരണങ്ങളെക്കുറിച്ച്......
ആദിവാസി ശിശു മരണത്തിൽ വിവാദ പരാമർശവുമായി നിയമസഭയില്‍ മന്ത്രി എ കെ ബാലന്‍റെ പ്രസംഗം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉണ്ടായ അട്ടപ്പാടിയിലെ ശിശുമരണം ഗർഭം അലസിയായിരുന്നുവെന്നും കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഗർഭം ധരിച്ചതിന് താനുത്തരവാദിയല്ലെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ആദിവാസി ശിശു മരണങ്ങളെക്കുറിച്ച അഡ്വ. എൻ ശംസുദ്ദീന്‍ എം എല്‍ എ യുടെ ചോദ്യത്തിനായിരുന്നു എ കെ ബാലന്റെ മറുപടി.
അട്ടപ്പാടിയില്‍ ശിശു മരണങ്ങളില്ലെന്ന് മന്ത്രി സഭയില്‍ വിശദീകരിക്കവെ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം എല്‍ എ യുടെ ഈ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കോടിയിലധികം രൂപ ആദിവാസി മേഖലയില്‍ ചിലവഴിച്ച കണക്ക് പറഞ്ഞ ശേഷമാണ് മന്ത്രി ചോദ്യോത്തര വേളയില്‍ വിവാദ പരാമർശം നടത്തിയത്
Adjust Story Font
16