മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ പാര്‍ക്കിങ് ഗ്രൌണ്ടിനെതിരെ തമിഴ്‍നാട്
മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ പാര്‍ക്കിങ് ഗ്രൌണ്ടിനെതിരെ തമിഴ്‍നാട്
പാര്‍ക്കിംഗ് ഗ്രൌണ്ട് നിര്‍മ്മാണം അണക്കെട്ടിലെ ജലനിരപ്പ് കുറക്കുമെന്നും ലഭിക്കേണ്ട ജലത്തിന്‍റെ അളവില്‍ കുറവുണ്ടാക്കുമെന്നുമാണ് തമിഴ്നാടിന്‍റെ വാദം
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തെ കേരളത്തിന്‍റെ പാര്‍ക്കിങ്ങ് ഗ്രൌണ്ടിനെതിരെ തമിഴ്‍നാട് സുപ്രീം കോടതിയില്‍. പാര്‍ക്കിംഗ് ഗ്രൌണ്ട് നിര്‍മ്മാണം അണക്കെട്ടിലെ ജലനിരപ്പ് കുറക്കുമെന്നും ലഭിക്കേണ്ട ജലത്തിന്‍റെ അളവില്‍ കുറവുണ്ടാക്കുമെന്നുമാണ് തമിഴ്നാടിന്‍റെ വാദം. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന
തരത്തിലാണ് പാര്‍ക്കിംഗ് ഗ്രൌണ്ടിന്‍റെ നിര്‍മ്മാണമെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്ത് കുമളിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പാര്‍ക്കിങ് ഗ്രൌണ്ട് നിര്‍മ്മിക്കുന്നത്. ഇത് 1886ലെ കരാറിന്‍റെ ലംഘനമാണെന്നും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സുപ്രിം കോടതിയില്‍ സത്യാവങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യം ഉയര്‍ത്തിക്കാട്ടി തമിഴ്നാട് നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഒപ്പം പാര്‍ക്കിംഗ് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്ന് അഭ്യര്‍ത്ഥിച്ച് സുപ്രിംകോടതില്‍ ഹരജിയും നല്‍കിയിരുന്നു. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കേരളം നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് തമിഴ്നാടിന്‍റെ സത്യവാങ്മൂലം.
പാര്‍ക്കിങ് ഗ്രൌണ്ടിന്‍റെ നിര്‍മ്മാണം അണക്കെട്ടിലെ ജലനിരപ്പ് കുറക്കുമെന്നതാണ് സത്യവാങ്മൂലത്തില്‍ പറയുന്ന പ്രധാനകാര്യം. ജലനിരപ്പ് കുറഞ്ഞാല്‍ തമിഴ്നാടിന് ലഭിക്കേണ്ട ജലത്തിന്‍റെ അളവും സ്വാഭാവികമായി കുറയുമെന്നും സത്യവാങ്മൂലം പറയുന്നു.
Adjust Story Font
16