ചീമേനി രക്തസാക്ഷിദിന അനുസ്മരണ സമ്മേളനം കോടിയേരി ഉദ്ഘാടനം ചെയ്തു
ചീമേനി രക്തസാക്ഷിദിന അനുസ്മരണ സമ്മേളനം കോടിയേരി ഉദ്ഘാടനം ചെയ്തു
ചീമേനിയില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കോണ്‍ഗ്രസിന് സമാധാനത്തെ കുറിച്ച് സംസാരിക്കാന്‍ അര്‍ഹത ഇല്ലെന്ന് കോടിയേരി
ചീമേനിയില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കോണ്‍ഗ്രസിന് സമാധാനത്തെ കുറിച്ച് സംസാരിക്കാന്‍ അര്‍ഹത ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചീമേനി രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള അനുസ്മര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ചീമേനി രക്തസാക്ഷി ദിനം വിപുലമായ പരിപാടികളോടെയാണ് സിപിഎം ആചരിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലും സമ്മേളനത്തിലും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. 1987ല്‍ തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് അഞ്ച് സിപിഐഎം പ്രവര്‍ത്തകരെ ക്രൂരമായി വെട്ടികൊന്ന കോണ്‍ഗ്രസിന് സമാധാനത്തെകുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ചീമേനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ യോഗം ചേരുന്നതിനിടെ പാര്‍ട്ടി ഓഫീസിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീവെക്കുകയായിരുന്നു. ഓഫീസില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ സിപിഎം പ്രവര്‍ത്തകരെ വെട്ടിയും കുത്തിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുകയായിരുന്നു.
Adjust Story Font
16