Quantcast

ഗ്രാന്റീസ് മരങ്ങള്‍; വട്ടവടയിലെ കൃഷിയിടങ്ങള്‍ വരണ്ട് ഉണങ്ങുന്നു

MediaOne Logo

Ubaid

  • Published:

    26 May 2018 8:58 PM GMT

ഗ്രാന്റീസ് മരങ്ങള്‍; വട്ടവടയിലെ കൃഷിയിടങ്ങള്‍ വരണ്ട് ഉണങ്ങുന്നു
X

ഗ്രാന്റീസ് മരങ്ങള്‍; വട്ടവടയിലെ കൃഷിയിടങ്ങള്‍ വരണ്ട് ഉണങ്ങുന്നു

യൂറോപ്യന്‍ രാജ്യങ്ങളില്‍ ചതുപ്പു നിലത്തിലെ ജലം വലിച്ചെടുത്ത് വരണ്ടതാക്കാന്‍ നട്ടുവളര്‍ത്തിയ യൂക്കാലി ഇനത്തില്‍ പെട്ട മരമാണ് ഗ്രാന്‍റീസ്

നിരോധിക്കപ്പെട്ട ഗ്രാന്‍റീസ് മരങ്ങള്‍ തഴച്ചുവളരുമ്പോള്‍ ഇടുക്കി വട്ടവടയിലെ പച്ചക്കറി തോട്ടങ്ങളില്‍ കൃഷി കരിഞ്ഞുണങ്ങുന്നു. യൂക്കാലി ഇനത്തില്‍ പെട്ട മരങ്ങള്‍ ഭൂമിയില്‍ നിന്ന് വെള്ളം ഊറ്റിയെടുക്കുന്നതാണ് പച്ചക്കറി കൃഷി നശിക്കാന്‍ കാരണമാകുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ചതുപ്പു നിലത്തിലെ ജലം വലിച്ചെടുത്ത് വരണ്ടതാക്കാന്‍ നട്ടുവളര്‍ത്തിയ യൂക്കാലി ഇനത്തില്‍ പെട്ട മരമാണ് ഗ്രാന്‍റീസ്. ഭൂമിയില്‍ വളരെ ആഴത്തില്‍ വേരുകള്‍ താഴ്ത്തി വളരുന്ന ഒരു മരംഒരു ദിവസം വലിച്ചെടുക്കുന്നത് 18 ലിറ്റര്‍ ഭൂഗര്‍ഭജലമാണ്. ഒരു ഏക്കറില്‍ 1000 മരങ്ങള്‍ വളര്‍ത്താമെന്നതും ഇവ അഞ്ചുവര്‍ഷം കൊണ്ട് മരമായി വില്‍ക്കാം എന്നതുമാണ് ഈ ക്യഷി വ്യാപകമാകാന്‍കാരണം.

പേപ്പര്‍ പള്‍പ്പ്, പ്ളെവുഡ് എന്നിവ നിര്‍മ്മിക്കാനാണ് ഗ്രാന്‍റീസ് മരങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ മരങ്ങള്‍ പരിസ്ഥിതി നാശം സൃഷ്ടിക്കുന്നതും. ഭൂഗര്‍ഭ ജലം ഊറ്റുന്നതും തിരിച്ചറിഞ്ഞാണ് 2011-2012 ഇവ വളര്‍ത്തുന്നത് നിരോധിച്ചത്. ഹോര്‍ട്ടികോര്‍പ്പിന്‍റെസാന്പത്തിക സഹായത്തില്‍ മരം നശിപ്പിക്കുന്നതിന് ഗ്രാന്‍റ് നല്‍കുകയും ചെയ്തു. എന്നാല്‍ 2014 ല്‍ പട്ടയ പ്രശ്നം സജീവമായപ്പോള്‍ വട്ടവടയില്‍മരം മുറിക്കരുതെന്ന ഉത്തരവ് മറയാക്കി ഗ്രാന്‍റീസ്മുറിക്കുന്നതും നിര്‍ത്തിവെച്ചു. ഇതോടെ മരങ്ങള്‍ തഴച്ചുവളര്‍ന്നതാണ് കൃഷിയിടങ്ങള്‍ വരണ്ടുണങ്ങി കൃഷി നശിക്കാന്‍ കാരണമായത്.

TAGS :

Next Story