Quantcast

ബിനാലെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം

MediaOne Logo

Ubaid

  • Published:

    26 May 2018 1:34 PM GMT

ബിനാലെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം
X

ബിനാലെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം

ഉള്‍ക്കാഴ്ചകള്‍ ഉരുവാകുന്നിടം എന്ന തലവാചകത്തിലാണ് കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പ് ഒരുങ്ങുന്നത്

കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും. 31 രാജ്യങ്ങളില്‍ നിന്നുള്ള 97 കലാകാരന്‍മാരുടെ സൃഷ്ടികളാണ് ഇത്തവണ ബിനാലെക്കായി ഒരുക്കിയിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൌണ്ടില്‍ വൈകീട്ട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കലാസ്വാദകര്‍ക്ക് ഇനിയുള്ള 108 ദിവസങ്ങള്‍ കാഴ്ചകളുടേതും ഉള്‍ക്കാഴ്ചകളുടേതുമാണ്. ഉള്‍ക്കാഴ്ചകള്‍ ഉരുവാകുന്നിടം എന്ന തലവാചകത്തിലാണ് കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പ് ഒരുങ്ങുന്നത്.

ആസ്പിന്‍ വാള്‍ ഹൌസ്, ദര്‍ബാര്‍ ഹാള്‍ , പെപ്പര്‍ ഹൌസ് തുടങ്ങി 12 പ്രധാനവേദികളില്‍ ബിനാലെക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. വൈകീട്ട് 6.30 ക്ക് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൌണ്ടില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കൊച്ചിയിലെ കലാമേളക്ക് ഔദ്യോഗിക തുടക്കമാകും. അന്താരാഷ്ട്ര വേദികളില്‍ തന്റെ കലാസൃഷ്ടികളിലൂടെ ഇന്ത്യയെ പ്രതിനിധീകരിച്ച സുദര്‍ശന്‍ ഷെട്ടിയാണ് ബിനാലെയുടെ ക്യുറേറ്റര്‍. ഇത്തവണ ബിനാലെയുടെ ഭാഗമാകുന്ന 97 കലാകാരന്‍മാരില്‍ 9 പേര്‍ മലയാളികളാണെന്നതും ശ്രദ്ധേയമാണ്.

വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് ബിനാലെ 13ന് പ്രൊഫ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ , ശില്‍പ്പശാലകള്‍ തുടങ്ങി നിരവധി കലാ- സാംസ്കാരിക പരിപാടികളാണ് ബിനാലെയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

TAGS :

Next Story