Quantcast

ഗവി ഭൂസമര സമിതിയുടെ ദിനരാത്ര സമരത്തിന് തുടക്കം

MediaOne Logo

Sithara

  • Published:

    26 May 2018 9:49 PM GMT

ഗവി ഭൂസമര സമിതിയുടെ ദിനരാത്ര സമരത്തിന് തുടക്കം
X

ഗവി ഭൂസമര സമിതിയുടെ ദിനരാത്ര സമരത്തിന് തുടക്കം

ഭൂരഹിതരായ ഗവിയിലെ തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിവരുന്ന സമരത്തിന്റെ രണ്ടാംഘട്ടത്തിനാണ് പത്തനംതിട്ടയില്‍ തുടക്കമായത്.

ഗവി ഭൂസമര സമിതിയുടെ ആഭിമുഖ്യത്തില്‍ ദിനരാത്ര സമരത്തിന് തുടക്കമായി. ഭൂരഹിതരായ ഗവിയിലെ തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിവരുന്ന സമരത്തിന്റെ രണ്ടാംഘട്ടത്തിനാണ് പത്തനംതിട്ടയില്‍ തുടക്കമായത്.

ഗവിയിലെ തോട്ടംതൊഴിലാളികള്‍ക്ക് ഭൂമി അനുവദിക്കുക, സര്‍ക്കാരും കേരള വനംവികസന കോര്‍പറേഷനും നടത്തുന്ന മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് ഗവി നിവാസികള്‍ ദിനരാത്ര സമരം നടത്തുന്നത്. 37 വര്‍ഷം മുന്‍പ് ശ്രീലങ്കന്‍ അഭയാര്‍ഥികളായെത്തിയ ഇവരെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ഗവിയില്‍ താമസിപ്പിച്ചത്. വനംവികസന കോര്‍പറേഷനില്‍ ഇവര്‍ക്ക് തൊഴിലും നല്‍കിയിരുന്നു. എന്നാല്‍ 400-ഓളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലായതോടെയാണ് ഇവര്‍ സമരത്തിലേക്ക് കടന്നത്.

ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ഗവിയിലെത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടെങ്കിലും അരോഗ്യകേന്ദ്രമോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ഗവിയില്‍ ലഭ്യമല്ല. ഭൂസമരങ്ങളില്‍ സജീവമായി ഇടപെടുമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനത്തിന് ശേഷം ബിജെപിയുടെ സജീവ സാന്നിധ്യമുള്ള സമരംകൂടിയാണ് ഗവി ഭൂസമരം. ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനുവിനെ അടക്കം അണിനിരത്തിയാണ് ബിജെപി സമരം നിയന്ത്രിക്കാനായി രംഗത്തുള്ളത്.

ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് സിപിഎമ്മും ഗവി നിവാസികള്‍ക്കായി സമര പ്രഖ്യാപനം നടത്തിയിട്ടുണ്ട്. വിവിധ തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ തുടക്കമിട്ട സമരം വരുതിയിലാക്കാന്‍ ബിജെപി പദ്ധതിയിട്ടതോടെയാണ് സജീവമായി രംഗത്തിറങ്ങാന്‍ സിപിഎമ്മും തീരുമാനിച്ചത്.

TAGS :

Next Story