ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദത്തിന് ഹൈകമാന്‍ഡ് വഴങ്ങി
ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദത്തിന് ഹൈകമാന്‍ഡ് വഴങ്ങി
കോണ്‍ഗ്രസിന്റെ സീറ്റ് നിര്‍ണയ തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഹൈകമാന്‍ഡ് വഴങ്ങി.
കോണ്‍ഗ്രസിന്റെ സീറ്റ് നിര്‍ണയ തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഹൈകമാന്‍ഡ് വഴങ്ങി. അഞ്ച് തര്‍ക്ക സീറ്റുകളിലെയും സിറ്റിംഗ് എംഎല്‍എമാരെയും മാറ്റണമെന്ന വിഎം സുധീരന്റെ നിലപാടിനെ രാഹുല്‍ ഗാന്ധി പിന്തുണച്ചെങ്കിലും, ഉമ്മന്‍ചാണ്ടിയുടെ കടുത്ത നിലപാടിന് മുന്നില്‍ ഹൈകമാന്‍ഡ് കീഴടങ്ങുകയായിരുന്നു. ഇതോടെ കുറ്റാരോപിതരായ മന്ത്രിമാരുള്‍പ്പെടെ, തര്‍ക്ക സീറ്റുകളിലെ 5 സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കുന്നതിന് വഴി തെളിഞ്ഞു. പറയേണ്ട കാര്യങ്ങള്‍ വേണ്ടപ്പെട്ടവരെ ബോധിപ്പിച്ചിട്ടുണ്ടെന്നും, ഹൈകമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും വിഎം സുധീരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പിന്തുണയില്‍ ഇന്നലെ രാത്രി വരെ ഹൈകമാന്‍ഡില്‍ വിഎം സുധീരന്റെ വാദങ്ങള്‍ക്ക് ലഭിച്ച മുന്‍തൂക്കം ഇന്ന് ഉച്ചയോടെയാണ് ഇല്ലാതായത്. ആരോപണവിധേയരായ മന്ത്രി കെ ബാബുവും അടൂര്‍ പ്രകാശും മാറി നില്‍ക്കണമെന്ന നിര്‍ദേശം ഇന്നലത്തെ യോഗത്തില്‍ ഹൈകമാന്‍ഡ് മുന്നോട്ട് വെച്ചിരുന്നു. വിഎം സുധീരന്‍ ഇതിനെ പിന്തുണച്ചപ്പോള്‍, അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തെ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി. മന്ത്രിമാരെയും സിറ്റിംഗ് എംഎല്‍എമാരെയും മാറ്റിയാല്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറുമെന്ന സന്ദേശം മുഖ്യമന്ത്രി ഹൈകമാന്‍ഡിന് കൈമാറുകയും ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധി ഒഴികെയുള്ള ബാക്കി ഹൈകമാന്‍ഡ് നേതാക്കള്‍ കെ ബാബു, അടൂര്‍ പ്രകാശ് അടക്കമുള്ളവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
രാവിലെ വിഎം സുധീരനുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധി ഹൈകമാന്‍ഡ് തീരുമാനം അറിയിച്ചു. എന്നാല്‍ തീരുമാനത്തില്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത എതിര്‍പ്പുള്ളതായാണ് അറിയുന്നത്. പാര്‍ട്ടിയുടെ വിജയത്തിന് ആവശ്യമായ നിര്‍ദേശങ്ങളാണ് താന്‍ മുന്നോട്ട് വെച്ചതെന്നും, വ്യക്ത്യാധിഷ്ഠിതമല്ല, പ്രശ്നാധിഷ്ഠിതമാണ് തന്റെ നിലപാടെന്നും വിഎം സുധീരന്‍ പറഞ്ഞു. തര്‍ക്ക സീറ്റുകളിലെ സിറ്റിംഗ് എംഎല്‍എമാര്‍ ഉള്‍പ്പെടേ, 34 സിറ്റിംഗ് എംഎല്‍എമാര്‍ കൂടി ഉള്‍ക്കൊള്ളുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
ഇതേസമയം, സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് വിഎം സുധീരന്‍ പറഞ്ഞു. എന്നാല്‍ അത് നടപ്പിലാക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടാവും. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പ്രതിസന്ധി ഉണ്ടാക്കാന്‍ താത്പര്യമില്ലെന്ന് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ വിഎം സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Adjust Story Font
16