Quantcast

കെപിസിസി പ്രസിഡന്റാവാന്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം

MediaOne Logo

Khasida

  • Published:

    26 May 2018 1:13 PM GMT

കെപിസിസി പ്രസിഡന്റാവാന്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം
X

കെപിസിസി പ്രസിഡന്റാവാന്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം

പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടായേക്കുമെന്ന് സൂചന

കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം. പ്രസിഡന്റിനെ തീരുമാനിക്കുന്നതിന്റെ ഭാഗമായി ഹൈക്കമാന്റ് കേരളത്തിലെ നേതാക്കളുമായി നിരന്തരം ചര്‍ച്ച നടത്തുകയാണ്. ചികിത്സക്ക് ശേഷം സോണിയാഗാന്ധി ദില്ലിയില്‍ തിരിച്ചെത്തിയതിനാല്‍ പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടായേക്കുമെന്നാണ് സൂചന.

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഊന്നിയാണ് ചര്‍ച്ചകളെല്ലാം. ഐ ഗ്രൂപ്പ് നേതാക്കള്‍ അടക്കമുള്ള എല്ലാവരും ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ നയിക്കട്ടെയെന്ന നിലപാടാണ് ഹൈക്കമാന്റിന് മുന്നില്‍ വെച്ചിരിക്കുന്നത്. പക്ഷെ പ്രസിഡന്റാവാന്‍ ഇല്ലായെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി.

എന്നാല്‍, സോണിയാഗാന്ധി ആവശ്യപ്പെട്ടാല്‍ തീരുമാനം മാറ്റുമെന്ന കണക്ക്കൂട്ടലിലാണ് നേതാക്കള്‍. ഉമ്മന്‍ചാണ്ടി അല്ലെങ്കില്‍, ഉയര്‍ത്തികാട്ടാന്‍ പറ്റുന്ന സര്‍വ്വസമ്മതനായ മറ്റൊരു നേതാവും ഇല്ലായെന്നതാണ് എ ഗ്രൂപ്പിന്റെ പ്രതിസന്ധു.

ഉയര്‍ന്ന് കേള്‍ക്കുന്ന മറ്റ് പേരുകളില്‍ വി ഡി സതീശനും, കെ മുരളീധരനും, പി ടി തോമസുമുണ്ട്. ഇതില്‍ വി ഡി സതീശനേയും, പി ടി തോമസിനേയും എ ഗ്രൂപ്പ് പിന്തുണക്കില്ലെന്നാണ് വിവരം.

TAGS :

Next Story