Quantcast

മലപ്പുറത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും മത്സരിക്കില്ല

MediaOne Logo

Sithara

  • Published:

    26 May 2018 7:38 AM GMT

രണ്ട് പാര്‍ട്ടികള്‍ക്കും കൂടി അറുപത്തെണ്ണായിരം വോട്ടാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്

എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. രണ്ട് പാര്‍ട്ടികള്‍ക്കും കൂടി അറുപത്തെണ്ണായിരം വോട്ടാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. മല്‍സരിക്കാത്ത സാഹചര്യത്തില്‍ ഇവരുടെ വോട്ടുകള്‍ ആര്‍ക്കു ലഭിക്കുമെന്ന ആകാംക്ഷയിലാണ് മുന്നണികള്‍.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥിക്ക് നാല്‍പത്തെണ്ണായിരം വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടതില്ലെന്നാണ് എസ്ഡിപിഐ തീരുമാനം. പ്രത്യേകിച്ച് രാഷ്ട്രീയ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പായത് കൊണ്ട് മല്‍സരിക്കുന്നില്ലെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ടിക്ക് മുപ്പതിനായിരം വോട്ടുകളാണ് ലഭിച്ചത്. സവിശേഷ രാഷ്ട്രീയ പ്രാധാന്യമുള്ള ഉപതെരഞ്ഞെടുപ്പില്‍ മാത്രം മല്‍സരിച്ചാല്‍ മതിയെന്ന പാര്‍ടി നയം ചൂണ്ടിക്കാട്ടിയാണ് വെല്‍ഫെയര്‍ പാര്‍ടി മാറിനില്‍ക്കുന്നത്. പ്രധാന മുന്നണികളില്‍ ആര്‍ക്കായിരിക്കും ഇരുപാര്‍ടികളും വോട്ട് നല്‍കുകയെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തമാകും. പരസ്യ പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും വോട്ട് എങ്ങനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച നിര്‍ദേശം ഇരുപാര്‍ടികളും അണികള്‍ക്ക് നല്‍കും.

TAGS :

Next Story