Quantcast

കെപിസിസി അധ്യക്ഷ നിയമനം; ഉമ്മന്‍ചാണ്ടിയും സതീശനും പട്ടികയില്‍

MediaOne Logo

admin

  • Published:

    26 May 2018 1:04 PM GMT

എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് ഇന്നലെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സാധ്യത പട്ടിക കൈമാറി. തീരുമാനം രണ്ട് ദിവസത്തിനകം

പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് ഇന്നലെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സാധ്യത പട്ടിക കൈമാറി. ഉമ്മന്‍ചാണ്ടി, വിഡി സതീഷന്‍, കെസി വേണുഗോപാല്‍,കെവി തോമസ് എന്നിവരുടെ പേരുകള്‍ പട്ടികയില്‍ ഉണ്ടെന്നാണ് വിവരം

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് ഇന്നലെ വൈകിട്ട് രാഹുല്‍ ഗാന്ധിയുമായി കേരളത്തിലെ വിഷയം ചര്‍ച്ച ചെയ്തു. രമേശ് ചെന്നിത്തലയും, ഉമ്മന്‍ ചാണ്ടിയുമുള്‍പ്പെടേയുള്ള കേരളത്തിലെ പ്രധാന നേതാക്കളുമായി നടത്തിയ ടെലഫോണ്‍ ചര്‍ച്ചയുടെ വിവരങ്ങള്‍ ചര്‍ച്ചയില്‍ വാസ്നിക്ക് രാഹുലിനെ ധരിപ്പിച്ചു. പുതിയ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കേണ്ട നേതാക്കളുടെ പട്ടികയും കൈമാറി.

പ്രതീക്ഷിക്കപ്പെട്ടത് പോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും, നിലവിലെ വൈസ് പ്രസിഡണ്ട് വിഡി സതീഷന്‍റെയും പേരുകള്‍ പട്ടികയിലുണ്ട്. ഇതിന് പുറമെ എംപിമാരായ കെവി തോമസ്, കെസി വേണുഗോപാല്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ടെന്നാണ് വിവരം. ഇതില്‍ കെസി വേണുഗോപാലിന് രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ള ചില യുവ എംപിമാരുടെ പിന്തുണയുണ്ടെന്നാണറിയുന്നത്. സാധ്യതപട്ടികയിലെ പേരുകളില്‍ എകെ ആന്‍റണിയുമായി രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും, രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നുമാണ് ഹൈക്കമാന്‍റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

TAGS :

Next Story