ഫോണ്‍വിവാദം: മംഗളം ചാനല്‍ മാര്‍ക്കറ്റിംഗിന് വേണ്ടി ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആര്‍
എഫ്ഐആറിന്റെ പകര്‍പ്പ് മീഡിയവണിന്
എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിവാദത്തില്‍ പൊലീസ് എഫ് ആറിന്റെ പകര്‍പ്പ് മീഡിയവണിന്. ചാനലിന്‍റെ മാര്‍ക്കറ്റിംഗിന് വേണ്ടി ഗൂഡാലോചന നടത്തിയെന്ന് എഫ് ഐ ആര്‍. പ്രതികള്‍ നടത്തിയത് കുറ്റകരമായ ഗൂഡാലോചനയെന്നും എഫ് ഐ ആര്‍. എകെ ശശീന്ദ്രന് മാനഹാനി വരുത്തണമെന്ന ഉദ്ദേശം മംഗളം ടെലിവിഷന് ഉണ്ടായിരുന്നുവെന്നും എഫ് ഐ ആര്‍ പറയുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആര്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. മംഗളം ചാനലിലെ മാധ്യമപ്രവര്‍ത്തകരായ ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചനയാണ് എ കെ ശശീന്ദ്രന്റെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് നടത്തിയത്. ശശീന്ദ്രനെ ടെലിഫോണില്‍ വിളിച്ച ഒന്പതാം പ്രതിയും ഈ ഗൂഢാലോചനയ്ക്ക് കൂട്ടുനിന്നുവെന്നും എഫ്ഐആറിലുണ്ട്. ചാനലിന്റെ മാര്‍ക്കറ്റിംഗിന് വേണ്ടിയുള്ള ഒരു ഹണിട്രാപ്പായിരുന്നു ഇത്. എ കെ ശശീന്ദ്രന് മാനഹാനി വരുത്തണമെന്ന ഉദ്ദേശം മംഗളം ടെലിവിഷന് ഉണ്ടായിരുന്നു. മാര്‍ച്ച് 26 ന് ആവര്‍ത്തിച്ച് അശ്ലീല സംഭാഷണം മംഗളം ടെലിവിഷന്‍ ചാനലിലൂടെ പുറത്തുവിട്ടു. അതിന് ശേഷം ചാനലിന്റെ ഫെയ്സ്ബുക്ക് അക്കൌണ്ടില്‍ കൂടിയും ഇത് പ്രചരിപ്പിച്ചു.
എഫ് ഐ ആറിന്റെ കോപ്പി തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Adjust Story Font
16