ഒരു രൂപ മുടക്കി ലക്ഷങ്ങളുടെ ഇടപാട്: എസ്ബിഐ ഓണ്‍ലൈന്‍ സംവിധാനത്തില്‍ വന്‍ സുരക്ഷാവീഴ്ച
ഒരു രൂപ മുടക്കി ലക്ഷങ്ങളുടെ ഇടപാട്: എസ്ബിഐ ഓണ്‍ലൈന്‍ സംവിധാനത്തില്‍ വന്‍ സുരക്ഷാവീഴ്ച
പ്രോഗ്രാമിങ്ങില്‍ മാറ്റം വരുത്തി നടത്തുന്ന ഇടപാട് ബാങ്ക് അറിയുന്നില്ല.
എസ്ബിഐയുടെ ഓണ്‍ലൈന്‍ ഇടപാട് സംവിധാനത്തില്‍ വന്‍ സുരക്ഷാ വീഴ്ച. വെറും ഒരു രൂപ മാത്രം മുടക്കി ലക്ഷങ്ങളുടെ ഇടപാട് നടത്താം. പ്രോഗ്രാമിങ്ങില്‍ മാറ്റം വരുത്തി നടത്തുന്ന ഇടപാട് ബാങ്ക് അറിയുന്നില്ല. സുരക്ഷാവീഴ്ച ശ്രദ്ധയില്‍പ്പെട്ട സ്വകാര്യ ഐടി കമ്പനി ഇക്കാര്യം ബാങ്കിനെ അറിയിച്ച് നാല് ദിവസമായിട്ടും മറുപടിയില്ല.
ടെഗെയ്ന്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഒരു വിദേശ ബാങ്കിനു വേണ്ടിയുളള പ്രോജക്ട് റിപ്പോര്‍ട്ടിന്‍റെ ഭാഗമായി നടത്തിയ ഗവേഷണത്തിനിടെയാണ് വീഴ്ച ശ്രദ്ധയില്‍പെടുന്നത്.
പ്രോഗ്രാമിങ്ങില്‍ മാറ്റം വരുത്തി ഒരു രൂപക്ക് എത്ര ലക്ഷം രൂപയുടെ ഇടപാട് വേണമെങ്കിലും നടത്താം. നഷ്ടം ബാങ്കിനു മാത്രം
ഡിജിറ്റല്‍ ബാങ്കിങ് എന്ന ആശയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് ഓണ്‍ലൈന്‍ ഇടപാടില്‍ ഗുരുതര സുരക്ഷാ വീഴ്ചയെന്നത് ശ്രദ്ധേയമാണ്.
Adjust Story Font
16