Quantcast

ഹാദിയക്കേസ്; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ നിലപാട്

MediaOne Logo

Jaisy

  • Published:

    26 May 2018 11:27 PM GMT

ഹാദിയക്കേസ്; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ നിലപാട്
X

ഹാദിയക്കേസ്; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ നിലപാട്

ഹാദിയയുടേത് നിര്‍ബന്ധിത മതംമാറ്റമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്

ഹാദിയക്കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ നിലപാട്. ഹാദിയയുടേത് നിര്‍ബന്ധിത മതംമാറ്റമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഹൈക്കോടതി നിർദേശ പ്രകാരം അന്വേഷണം നടത്തിയ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടി സ്വമേധയാ മതം മാറിയെന്നായിരുന്നു പറഞ്ഞിരുന്നത്.

സ്വമേധയാ മതം മാറിയ ഹാദിയ ഐഎസില്‍ ചേരാന്‍ സിറയിയിലേക്ക് പോകുന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലെന്നും പെരിന്തല്മണ്ണ ഡിവൈഎസ്പിയുടെ അന്വേഷണ റിപോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഹിന്ദു -ഈഴവ സമുദായത്തില്‍ ജനിച്ച ഹാദിയ ചില വ്യക്തികളുടെ സ്വാധീനത്താലാണ് മതംമാറ്റം നടത്തിയതെന്നും നിര്‍ബന്ധിത മതം മാറ്റമാണെന്നുമായിരുന്നു വാദം. യുവതിക്ക് സ്വന്തമായി തീരുമാനമെടുക്കാന് പ്രാപ്തയിലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാടെടുത്തു. എന്നാല് പൊലീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി എന്ത് തെളിവുകളാണ് സര്‍ക്കാര്‍ അഭിഭാഷകന്റെ കൈവശമുണ്ടായിരുന്നതെന്ന് വ്യക്തമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഹാദിയയുടെ സുഹൃത്തുക്കളും സംരക്ഷണം ഏറ്റെടുത്തവരും ഐഎസില്‍ ചേരാന് പ്രേരിപ്പിച്ചെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മാതാപിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ നടന്ന ഹാദിയയുടെ വിവാഹം സാധുവല്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതി ഡിവിഷന് ബഞ്ച് നേരത്തേ തള്ളിക്കളഞ്ഞ ലൗജിഹാദ് ഇപ്പോഴും സംസ്ഥാനത്ത് തുടരുന്നതായും വിധിന്യായത്തില്‍ പരാമര്‍ശമുണ്ട്. ഹാദിയക്ക് സ്വന്തം നിലയില്‍ തീരുമാനം എടുക്കാനുള്ള പ്രാപ്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കാന്‍ കോടതി ഉത്തരവായത്.

TAGS :

Next Story