Quantcast

ട്രയിനെ വെട്ടിക്കാന്‍ കെഎസ്ആര്‍ടിസി മിന്നല്‍

MediaOne Logo

Subin

  • Published:

    26 May 2018 3:03 AM GMT

ട്രയിനെ വെട്ടിക്കാന്‍ കെഎസ്ആര്‍ടിസി മിന്നല്‍
X

ട്രയിനെ വെട്ടിക്കാന്‍ കെഎസ്ആര്‍ടിസി മിന്നല്‍

ട്രയിന്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാന വര്‍ധന ലക്ഷ്യമിട്ടുമാണ് മിന്നല്‍ സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം

കെഎസ്ആര്‍ടിസിയുടെ പുതിയ മിന്നല്‍ സൂപ്പര്‍ ഡിലക്‌സ് ബസ് സര്‍വീസ് ബുധനാഴ്ച്ച മുതല്‍. തുടക്കത്തില്‍ പത്ത് റൂട്ടിലാണ് സര്‍വ്വീസ്. സ്‌പെയര്‍ അടക്കം 23 ബസുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ട്രയിന്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാന വര്‍ധന ലക്ഷ്യമിട്ടുമാണ് മിന്നല്‍ സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം പറഞ്ഞു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രിയാകും സര്‍വ്വീസുകള്‍ നടത്തുക. ട്രയിനുകളേക്കാള്‍ മണിക്കൂറുകള്‍ ലാഭത്തിലാണ് പല സര്‍വ്വീസുകളും ലക്ഷ്യത്തിലെത്തുക. തിരുവനന്തപുരത്തു നിന്നും പാലക്കാടെത്താന്‍ അമൃത എക്‌സ്പ്രസിന് 8.50 മണിക്കൂര്‍ എടുക്കുമെങ്കില്‍ കെഎസ്ആര്‍ടിസി മിന്നലിന് വെറും ആറര മണിക്കൂര്‍ മതി. രാത്രി പത്തിന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന മിന്നല്‍ പിറ്റേന്ന് രാവിലെ 5.50ന് പാലക്കാടെത്തും. വെറും നാല് സ്റ്റോപ്പുകള്‍ മാത്രമാണ് ഈ സര്‍വ്വീസിനുണ്ടാവുക.

ലാഭകരമെന്ന് കണ്ടാല്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. നിലവിലെ സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസുകളേക്കാള്‍ മൂന്ന് മണിക്കൂര്‍ വരെ മുമ്പ ലക്ഷ്യസ്ഥാനത്തെത്തുന്ന മിന്നലിന്റെ നിരക്കില്‍ മാറ്റമുണ്ടാകില്ല.

മിന്നല്‍ സര്‍വ്വീസ് സമയവും സ്റ്റോപ്പും

തിരുവനന്തപുരം - പാലക്കാട് 6.30 മണിക്കൂര്‍(4 സ്റ്റോപ്)
തിരുവനന്തപുരം - കാസര്‍കോട് 11.30 മണിക്കൂര്‍(എട്ട് സ്‌റ്റോപ്)
തിരുവനന്തപുരം - കണ്ണൂര്‍ 9.30 മണിക്കൂര്‍(ആറ് സ്റ്റോപ്)
തിരുവനന്തപുരം - സുല്‍ത്താന്‍ ബത്തേരി 9.20 മണിക്കൂര്‍(എട്ട് സ്റ്റോപ്)
തിരുവനന്തപുരം - മാനന്തവാടി 9.25 മണിക്കൂര്‍(എട്ട് സ്റ്റോപ്)
തിരുവനന്തപുരം - കട്ടപ്പന 6.15 മണിക്കൂര്‍ (അഞ്ച് സ്റ്റോപ്)
തിരുവനന്തപുരം - മൂന്നാര്‍ 6.30 മണിക്കൂര്‍(നാല് സ്റ്റോപ്)
പാലക്കാട് - കുമളി 6.05 മണിക്കൂര്‍(നാല് സ്റ്റോപ്)
പാലക്കാട് - മംഗലാപുരം7.20 മണിക്കൂര്‍(നാല് സ്റ്റോപ്)

https://www.facebook.com/ksrtcblog/photos/a.202768323069829.53028.109984615681534/1586894784657169/?type=3&theater

TAGS :

Next Story